ബംഗളൂരു: സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചു. രണ്ട് ഉപഗ്രഹങ്ങളും ഇപ്പോള്‍ 1.5 കിലോമീറ്റർ ദൂരത്തിലാണെന്ന് ഐഎസ്‌ആർഒ അറിയിച്ചു. ഇരു ഉപഗ്രഹങ്ങളും ഇന്ന് 500 മീറ്റർ അകലത്തില്‍ എത്തിക്കാനാണു ശ്രമം.
അതിസങ്കീർണമായ പരീക്ഷണം
ഡോക്കിംഗ് ദൗത്യം രണ്ടു തവണ മാറ്റിവച്ചിരുന്നു. ദൗത്യത്തിലെ ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളെ അതിസങ്കീർണമായ പരീക്ഷണത്തിലൂടെ ബഹിരാകാശത്തുവച്ച് ഒന്നാക്കി മാറ്റുന്ന പരീക്ഷണമാണു മാറ്റിവച്ചത്