ഷൊര്‍ണ്ണൂര്‍. വിമുക്തഭടനും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ സെക്യൂരിറ്റി ജീവനക്കാരനുമായിരുന്ന ജിത്തുകുമാര്‍ (46) കോവിഡ് ഭീതിയില്‍ ജീവനൊടുക്കി. തൂങ്ങിമരണമാണ്. ബ്ലേഡ്കൊണ്ട് കയ്യിലെ ഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ കോഴിപ്പാറയിലെ ഭാര്യവീട്ടില്‍വെച്ചാണ് സംഭവം നടന്നത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പട്ടാമ്പിയിലെ ഒരു മത്സ്യ കച്ചവടക്കാരനില്‍ നിന്നും ഇദ്ദേഹം മത്സ്യം വാങ്ങിയിരുന്നു. അയാള്‍ക്ക് രോഗം ബാധിച്ചതായി അറിഞ്ഞതോടെ മാനസിക സമ്മര്‍ദ്ദത്തിലായ ജിത്തുകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ജഡം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കോവിഡ് ഫലം നെഗറ്റീവ് ആണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരേതനായ രാഘവന്‍റെയും, ദേവകിയുടേയും മകനാണ്. ഭാര്യ- ജിഷ (അദ്ധ്യപിക അലൈഡ് കോളേജ് മനിശേരി) മക്കള്‍- ആയുഷ്,ആശിഷ്. സജിനി രജിനി എന്നിവര്‍ സഹോദരിമാരാണ്
കോവിഡ് ഭീതിയില്‍ വിമുക്ത ഭടന്‍ ജീവനൊടുക്കി
