കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം: 500 പേർ സമ്പർക്കപ്പട്ടികയിൽ

നാദാപുരം: നാദാപുരത്തിന് സമീപം ചെക്യാട് പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തവർക്കും മകനുമാണ് രോഗം സ്ഥിരീകരിച്ചത്.

2020 ജൂലൈ 8, 9 തീയതികളിലായി നടത്തിയ വിവാഹത്തിൽ പങ്കെടുത്ത 500 ഓളം പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വരൻ ഉൾപ്പെടെ 25 പേർക്ക് രോഗം പിടിപെട്ടു. വിവാഹത്തിൽ പങ്കെടുത്ത കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വരന് കോവിഡ് കണ്ടെത്തിയത്.

ആരോഗ്യ വകുപ്പ് തയ്യാറാക്കിയ സമ്പർക്ക പട്ടികയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുവാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →