സ്വര്‍ണ കള്ളക്കടത്ത്: സ്വപ്‌നയുടെ ബാഗിലെ 26 ലക്ഷം കാണാനില്ല

കൊച്ചി: ഡിപ്ലോമാറ്റ് ചാനലിലൂടെ സ്വര്‍ണ കള്ളക്കടത്തു നടത്തിയ കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപ് നായരും സംസ്ഥാനം വിടും മുമ്പ് ആലപ്പുഴയിലെ ജ്വല്ലറി ഉടമയെ ഏല്‍പ്പിച്ച ബാഗ് ഒന്നാംപ്രതി പി എസ് സരിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ബാഗ് ആലപ്പുഴയില്‍ ഏല്‍പ്പിക്കുമ്പോള്‍ 40 ലക്ഷം രൂപ അതില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്ന് 26 ലക്ഷം രൂപ കാണാതായിട്ടുണ്ട്. ബാഗ് കണ്ടെടുക്കുമ്പോള്‍ 14 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തശേഷമാണ് ഈ ബാഗ് സരിത്തിന്റെ വീട്ടിലെത്തിയത്. ബാഗില്‍നിന്ന് പണമെടുത്തത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. സ്വര്‍ണം വാങ്ങാന്‍ സ്വപ്‌നയെ ഏല്‍പ്പിച്ച തുകയാണോ, അതോ മറ്റ് എന്തെങ്കിലും ആവശ്യത്തിനാണോ പണം ഉപയോഗിച്ചിട്ടുള്ളതെന്ന് കണ്ടെത്തേണ്ടതുണ്ട്. സ്വപ്‌നയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള ആളാണ് ഈ ജ്വല്ലറിയുടമ. ചാനലുകളില്‍ സംപ്രേഷണം ചെയ്യാനുള്ള വോയ്‌സ് ക്ലിപ്പ് ഇയാളെയാണ് സ്വപ്‌ന ഏല്‍പ്പിച്ചിരുന്നത്.

ഒളിവില്‍ പോകുന്നതിനുമുമ്പ് മക്കളെ ഇയാളുടെ വീട്ടില്‍ ആക്കണമെന്ന ഉദ്ദേശ്യത്തിലാണ് സ്വപ്‌നയും കുടുംബവും ആലപ്പുഴയിലെത്തിയത്. വര്‍ക്കലയിലെ ഒളിത്താവളത്തില്‍ നിന്നാണ് അവിടെ എത്തിയത്. എന്നാല്‍, അവിടെ താമസിക്കുന്നതു സുരക്ഷിതമല്ലെന്ന് അവര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →