പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു; ആശുപത്രിക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി

കണ്ണൂര്‍: പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. മുഴുപ്പിലങ്ങാടി സ്വദേശി ഷഫ്‌നയാണ് മരിച്ചത്. ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ആശുപത്രിക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. ഈ മാസം 10നാണ് ഷഫ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനു ജന്മം നല്‍കി. പിന്നാലെ ആരോഗ്യനില വഷളായി. വിദഗ്ധ ചികിത്സയ്ക്ക് കണ്ണൂരിലെ തന്നെ രണ്ട് ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ശസ്ത്രക്രിയ നടത്തിയില്‍ അപാകതയുണ്ടെന്നും കുട്ടിയുടെ തലയില്‍ രക്തം കട്ടപിടിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →