കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതു പരിശോധിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചു

തിരുവനന്തപുരം: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതു പരിശോധിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഡിജിപി ആര്‍ ശ്രീലേഖ ചെയര്‍പേഴ്‌സനായ സമിതിയില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടറാണ് കണ്‍വീനര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനശ്ശാസ്ത്ര വിഭാഗം മേധാവി ഡോ. അനില്‍ പ്രഭാകരന്‍, കുട്ടികളുടെ മനശ്ശാസ്ത്രജ്ഞന്‍ ഡോ. ജയപ്രകാശ്, ഡോ. ടി കെ ആനന്ദി എന്നിവര്‍ അംഗങ്ങളാണ്.

കോവിഡ് കാലത്ത് ലോക്ഡൗണ്‍ മൂലം കൂട്ടുകാരുമായി ഇടപഴകാന്‍ സാധിക്കാത്തത്, രക്ഷിതാക്കള്‍ക്ക് കുട്ടികളെ ശരിയായി മനസിലാക്കാന്‍ കഴിയാത്തത് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ആത്മഹത്യക്കു കാരണമാവുന്നുണ്ട്. നാളത്തെ പൗരന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. കുട്ടികളുടെ സ്വഭാവത്തിലുണ്ടാവുന്ന മാറ്റം രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. എന്തെങ്കിലും അപാകതകള്‍ തോന്നുന്നപക്ഷം ജില്ലയിലെ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പരിലോ, ദിശ 1056 നമ്പരിലോ ബന്ധപ്പെടണമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →