വീട്ടില്‍ നിരീക്ഷണത്തിലിരുന്ന പ്രവാസി യുവാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ജീവനക്കാരെ അസഭ്യം പറഞ്ഞു; 108 ആംബുലന്‍സില്‍ കയറ്റി ക്വാറന്റൈനിലാക്കി

കോട്ടയം: വീട്ടില്‍ നിരീക്ഷണത്തിലിരുന്ന പുതുപ്പള്ളി സ്വദേശിയായ യുവാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ജീവനക്കാരെ അസഭ്യം പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിെലത്തിയ യുവാവ് താന്‍ കുവൈത്തില്‍നിന്ന് എത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളാണെന്നും കോവിഡ് രോഗിയാണെന്നും അറിയിച്ചു. തനിക്ക് കൊവിഡ് രോഗമുണ്ടെന്നും തന്നെ തൊട്ടാല്‍ നിങ്ങള്‍ക്കും രോഗമുണ്ടാവുമെന്നും യുവാവ് വിളിച്ചുപറഞ്ഞു. ബുധനാഴ്ചയാണ് സംഭവം.

ക്വാറന്റൈനില്‍നിന്ന് ചാടിപ്പോന്ന ആളാണെന്ന് ജീവനക്കാരെ അറിയിച്ചു. അവിടെ കുത്തിയിരുന്ന് ബാഗിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു. പൊലീസ് എത്തി അനുയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. കൊറോണ സെല്ലില്‍ പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് എത്തി പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറേയും നിരീക്ഷണത്തിലാക്കി. വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് മൂന്നുദിവസം മുമ്പ് പുറത്തിറങ്ങി സുഹൃത്തുക്കളുമായി കറങ്ങിയടിച്ച് നടക്കുകയായിരുന്നു. ഒടുവിലാണ് ഇയാള്‍ ആരോഗ്യകേന്ദ്രത്തിലെത്തിയത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →