സ്വപ്നയേയും സന്ദീപിനേയും കൊണ്ട് എന്‍ ഐ എ കൊച്ചിയിലെ ഓഫീസിലെത്തി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

കൊച്ചി: സന്ദീപ് നായരേയും സ്വപ്നയേയും ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലെ എന്‍ ഐ എ ഓഫീസിലെത്തി. സ്വപ്നയേയും സന്ദീപിനേയും കൊണ്ട് എന്‍ ഐ എ ഓഫീസിലെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മൂന്നു പ്രതികളേയും വെവ്വേറെ ചോദ്യം ചെയ്യും. റോ, ഐ ബി,ഡി ആര്‍ എ എന്നിവരും പ്രതികളെ ചോദ്യം ചെയ്യും.

ബംഗളൂരില്‍ നിന്നും കൊണ്ടുവരുമ്പോള്‍ സന്ദീപിനേയും സ്വപ്‌നയേയും രണ്ടു വണ്ടികളിലാണ് കൊണ്ടു വന്നിരിന്നത്. വടക്കഞ്ചേരിക്കടുത്ത് വച്ച് സ്വപ്‌നയിരുന്നിരുന്ന കാറിന്റെ ടയര്‍ പഞ്ചറായി. ഇതിനെ തുടര്‍ന്ന് സന്ദീപിനെ കൊണ്ടുവന്നിരുന്ന കാറിലേക്ക് സ്വപ്‌നയേയും മാറ്റി യാത്ര തുടര്‍ന്നു. വഴി നീളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഉണ്ടായിരുന്നു. തൃശ്ശൂര്‍ പാലിയേക്കര എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കബളിപ്പിച്ചു കൊണ്ട് കൊച്ചിയില്‍ നിന്നും തൃശ്ശൂര്‍ക്കുള്ള ഗെയ്റ്റിലൂടെയാണ് കാര്‍ കടന്നുപോയത്. പ്രവര്‍ത്തകര്‍ പോസ്റ്റ് മറികടക്കാന്‍ ശ്രമിച്ചുവെങ്കിലും പോലീസുകാര്‍ തടഞ്ഞു.

ആലുവയിലും കളമശ്ശേരിയിലും പ്രതിഷേധക്കാരുണ്ടായിരുന്നു. അവരെയും കടന്ന് കോടതിയില്‍ എന്‍ ഐ ഓഫീസിലെത്തിന്നതിനുമുമ്പ് തന്നെ ഓഫീസിനു മുമ്പില്‍ തിങ്ങിക്കൂടിയ പ്രതിഷേധക്കാരെ തടയാന്‍ വടം കൊണ്ട് കെട്ടി തടഞ്ഞിരുന്നു. പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. യുവമോര്‍ച്ചാ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. എന്‍ ഐ എ-യ്ക്ക് അഭിവാദ്യം അര്‍പിച്ചുകൊണ്ടും മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് യുവമോര്‍ച്ച നേതാക്കള്‍ മുദ്രാവാക്യം വിളിക്കുന്നത്.

ഐ എന്‍ എയുടെ ഓഫീസിലെത്തിയപ്പോള്‍ യൂത്ത് കോണ്ർഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും മുന്നോട്ട് ചാടി വന്നു. പോലീസിന് ലാത്തി ചാർജ് പ്രയോഗിക്കേണ്ടി വന്നു. പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും അടി കിട്ടി.

ഇവരെയെല്ലാം തടഞ്ഞുകൊണ്ട് എന്‍ ഐ എ സംഘം പ്രതികളെ ഓഫീസിലേക്ക് കയറ്റി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വൈകീട്ട് നാലു മണിയോടെ കോടതിയിലെത്തിക്കും. എന്‍ ഐ എ-യുടെ അഭിഭാഷകർ കോടതിയിലേക്ക് പുറപ്പെട്ടു. സി ആർ പി എഫ് ഭടന്മാരടക്കം 180 ഓളം സുരക്ഷാ പ്രവർത്തകരെ എന്‍ ഐ എ ഓഫീസില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് കോവിഡ് പരിശോധനയ്ക്കായി ചാലക്കുടിയിലുള്ള അഡലക്സ് സെന്‍ററില്‍ മാറ്റും.

മറ്റു പ്രതികളെ പിടിക്കാനുള്ള ശ്രമവും ദ്രുതഗതിയില്‍ ആരംഭിച്ചിട്ടുണ്ട്. ഫാസില്‍ ഫരീദ് തീവ്രവാദവുമായി ബന്ധപ്പെട്ട ആളാണ്. ഫാസിലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ യു എ ഇ-യോട് ആവശ്യപ്പെടും. ഇതിനുള്ള നടപടികള്‍ ചെയ്തു കഴിഞ്ഞുവെന്നാണ് വിവരം. ഫാസില്‍ അല്‍റാഷിദയിലാണ് താമസിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →