റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെഡംസ്മീര്‍ ഉയര്‍ന്നവിലയ്ക്ക് വിറ്റ രണ്ട് പേര്‍ താനെയില്‍ പിടിയില്‍

July 12, 2020 - 9:51 pm

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കോവിഡ് -19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെഡംസ്മീര്‍ മരുന്നുകള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സായിബാബ നഗറിലെ സോനു ദര്‍ഷി (25), റോഡ്രിഗസ് റൌഹള്‍ (31) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

ഇവരില്‍ നിന്ന് നാല് കുപ്പി മരുന്ന് പോലീസ് പിടിച്ചെടുത്തു. 5,400 രൂപ വിലയുള്ള മരുന്ന് 20,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. ഐപിസിയുടെ സെക്ഷന്‍ 420 പ്രകാരമുള്ള കുറ്റകൃത്യങ്ങളും അവശ്യ ചരക്ക് നിയമത്തിലെ എഫ്ഡിഎ നിയമ പ്രകാരവും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *