ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്ക് 416; സമ്പര്‍ക്കം മൂലമുള്ള വ്യാപനത്തിന്റെ തോത് 20.6% ആയി; 24 മണിക്കൂറില്‍ 13 ജില്ലകളിലും പത്തിലേറെ രോഗികള്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് 24 ണിക്കൂറിനുള്ളില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 416 ആണ്. അതില്‍ 204 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കേരളത്തിനു പുറത്തു നിന്നും വന്ന് രോഗം ബാധിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ബാധിച്ചു.

13 ജില്ലകളില്‍ നിന്നും പത്തിലേറെ പുതിയ രോഗികളെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനത്ത് മാത്രം 129 പേര്‍ക്ക്. ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശ്ശൂര്‍ 17, കോഴിക്കോട്, ഇടുക്കി എന്നിവടങ്ങളില്‍ 12, കോട്ടയം 7 എന്നിങ്ങനെയാണ് കണക്കുകള്‍.

നിലവില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപന നിരക്ക് 20.6 ശതമാനമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →