ഉജ്ജൈന്‍: ഉജ്ജെയിന്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 8 പോലീസുകാരെ കൊലപ്പെടുത്തിയ ഗ്യാങ്സ്റ്റര്‍ വികാസ് ദുബെ അറസ്റ്റിലായി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സുംഗ് വെളിപ്പെടുത്തിയതാണ് സംഭവം. വ്യാഴാഴ്ച രാവിലെ മഹാകാല്‍ അമ്പലത്തില്‍ വച്ചാണ് ദുബെയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്ത്. അമ്പലത്തില്‍ ചെന്ന് വികാസ് ദുബെ എന്ന പേരില്‍ ശീ ട്ടെടുത്തു. അമ്പലത്തിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ വികാസിനെ തിരിച്ചറിഞ്ഞു. പോലീസിനെ വിവരമറിയിച്ചു വികാസ് അറസ്റ്റിലായി. ഉജ്ജൈനിലെ ഫ്രിഗംജ് പോലീസ് സ്‌റ്റേഷനിലുള്ള രഹസ്യസങ്കേതത്തിലേക്ക് കൊണ്ടുപോയി. കാണ്‍പൂര്‍ പോലീസ് ഉജ്ജൈനിലേക്ക് തിരിച്ചു.
#WATCH Madhya Pradesh: After arrest in Ujjain, Vikas Dubey confesses, "Main Vikas Dubey hoon, Kanpur wala." #KanpurEncounter pic.twitter.com/bIPaqy2r9d
— ANI (@ANI) July 9, 2020
പോലീസ് അറസ്റ്റിനുശേഷം വികാസ് സെക്യൂരിറ്റിക്കാരനോട് ‘ഞാനാണ് കാണ്‍പൂര്‍കാരന്‍ വികാസ് ദുബെ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നീട് മാധ്യമപ്രവര്‍ത്തകരെ സ്വയം വിളിച്ചുവരുത്തി.
കീഴടങ്ങല്‍ നാടകമാണെന്നും പോലീസ് മറ്റൊരു ഏറ്റുമുട്ടലില്‍ കൊന്നുകളയാതിരിക്കാനാണ് മധ്യപ്രദേശിലെത്തി കീഴടങ്ങിയതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ്‌സിംഗ് പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ആദ്യത്യനാഥുമായി സംസാരിച്ചു. മധ്യപ്രദേശ് പോലീസ് വികാസിനെ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറും.

