13കാരിയെ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്ത ഫെയ്‌സ് ബുക്ക് സുഹൃത്തും സഹായികളും പിടിയില്‍

മുബൈ: ഫെയ്‌സ് ബുക്ക് സൗഹൃദമുണ്ടാക്കി 13കാരിയെ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്ത കേസില്‍ 22കാരനും സഹായികളും അറസ്റ്റില്‍. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയെയും പോലീസ് രക്ഷിച്ച് നാട്ടിലെത്തിച്ചു. യുവാവിനു പുറമേ അഞ്ച് സഹായികളാണ് പിടിയിലായിരിക്കുന്നത്. ഇവര്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും മുംബൈ പോലിസ് അറിയിച്ചു.

ജൂലൈ ഒന്നിനാണ് 13 കാരിയെ കാണാനില്ലെന്ന് പരാതിയുമായി അമ്മ പോലീസിനെ സമീപിക്കുന്നത്. അന്വേഷണത്തില്‍ കുട്ടിയുമായി ഫെയ്‌സ് ബുക്ക് സൗഹൃദം സ്ഥാപിച്ച ചെറുപ്പക്കാരനെ പോലീസ് തിരിച്ചറിയുകയും ഇയാള്‍ക്ക് വേണ്ടി അന്വേഷണം വ്യാപകമാക്കുകയുമായിരുന്നു. സംഭവത്തില്‍ തുടരന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →