ബ്രസീലിയൻ പ്രസിഡന്റിനും കോ വിഡ് ബാധ സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: ബ്രസീലിയൻ പ്രസിഡന്റിനും കോവിഡ്. ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽ സൊണാരോയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

പ്രസിഡന്റ് തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. കോവിഡ് വലിയ രോഗമല്ലെന്നും സാധാരണ പനിക്ക് സമാനമാണന്നുമുള്ള പ്രസിഡന്റിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. രോഗവ്യാപന തോത് വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച നടപടി ബ്രസീലിൽ രോഗികളുടെ എണ്ണം കൂട്ടുന്നതിനിടയാക്കി. ഇത് സ്വദേശത്തും വിദേശത്തും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പതിനാറ്‌ ലക്ഷം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും 65,000 പേർ മരണമടയുകയും ചെയ്തതായി ബ്രസീലിലെ ജോൺസ ഹോപ്പിൻസ് യൂണിവേഴ്സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക വ്യവസ്ഥ തകരുമെന്ന കാരണത്താലായിരുന്നു ലോക് ഡൗൺ നീട്ടാതെ വളരെ കുറച്ച് ദിവസം മാത്രം ഏർപ്പെടുത്തിയത്. മാസ്ക്ക് ധരിക്കണമെന്ന ചട്ടവും ഒഴിവാക്കിയിരുന്ന ജനസാന്ദ്രത ഏറിയ രാജ്യത്ത് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴി വാക്കിയതും ഭരണാധികാരി എന്ന നിലയിൽ ബെൽ സൊണാരോയുടെ പ്രതിശ്ചായ ക്ക് മങ്ങലേൽപ്പിച്ചിരുന്നു.

നിലവിൽ രോഗബാധിതരുടെ എണ്ണം ഭയാനകമായ തോതിൽ ഉയരുകയാണിവിടെ. വിദഗ്ധ ചികത്സയുടെ അഭാവം മൂലം ഒട്ടേറെ പേർ മരിക്കുന്നതായും ആശുപത്രികൾ നിറഞ്ഞ് കവിയുന്നതായും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പ്രസിഡന്റിനെയും വൈറസ് പിടികൂടിയത്

കോവിഡ് സുരക്ഷയുടെ ഭാഗമായി പൂർണ്ണമായ അടച്ചിടലുകളും, സുരക്ഷാ മുന്നൊരുക്കങ്ങളും പാലിക്കുവാൻ ഇനിയെങ്കിലും സർക്കാർ നടപടി ഉണ്ടായേക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →