തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ നയതന്ത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി 15 കോടിയിലധികം രൂപയുടെ സ്വർണം കടത്തിയ സംഭവം ഗുരുതരമായ രാജ്യദ്രോഹകുറ്റം ആണെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള അന്തസ്സുറ്റ ബന്ധത്തെ കളങ്കപ്പെടുത്തുന്ന നടപടി ആണിത്. അത്തരം കാര്യങ്ങൾ രാജ്യദ്രോഹക്കുറ്റത്തിന് പരിധിയിൽ വരുന്നതാണ്. നികുതി വെട്ടിച്ച് സ്വർണം കടത്തുക എന്നതിനപ്പുറം ഈ സംഭവം രാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തെയും ധാരണയും താറുമാറാക്കി എന്ന് വ്യക്തമാണ്. രാജ്യാന്തരതലത്തിൽ മറുപടി പറയേണ്ട രണ്ട് കുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യേണ്ടിവരും. സ്വഭാവികമായും കേസ് കേന്ദ്രത്തിന്റെ കോർട്ടിലേക്ക് മാറുകയാണ്.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയും സംഭവത്തിൽ വഹിച്ച പങ്കു വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു കഴിഞ്ഞു. സിബിഐയുടെ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ പുറത്തു വരികയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് തന്നെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യവും സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യദ്രോഹക്കുറ്റം സ്വഭാവവും പരിഗണിക്കുമ്പോൾ എൻ ഐ എ , സി ബി ഐ ഏജൻസികളിൽ ഏതെങ്കിലും ഒന്നിന്റ അന്വേഷണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് അനുബന്ധമായി പ്രവർത്തിക്കുന്ന ഐടി ഓഫീസിലെ പ്രോജക്ട് മാനേജർ മുഖ്യപ്രതിയായ കേസിനെപ്പറ്റി കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചുള്ള അന്വേഷണമായി പരിണമിക്കും. ഗുരുതരമായ രാഷ്ട്രീയ സാഹചര്യം ആയിരിക്കും ഇതിൽനിന്ന് ഉണ്ടാകുവാൻ പോകുന്നത്. ഐടി സെക്രട്ടറിയുടെ പങ്കും പ്രതിയായ സ്വപ്ന സുരേഷുമായി ഐടി സെക്രട്ടറിക്ക് വർഷങ്ങളായുള്ള ബന്ധവും പുറത്തുവന്നുകഴിഞ്ഞു. പ്രോജക്ട് മാനേജർ ആയി സ്വപ്ന സുരേഷിന്റെ വരവു തന്നെ ആസൂത്രണത്തിന്റെ ഭാഗമാണെന്ന സംശയം ബലപ്പെടുകയാണ്.
ഒന്നര വർഷം മുമ്പ് വരെ സ്വപ്ന സുരേഷ് മുടവന്‍ മുഗളിലെ ട്രാവൻകൂർ റസിഡൻസി എന്ന് ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നു ഐടി സെക്രട്ടറി എന്ന് അവിടുത്തെ മറ്റു താമസക്കാർ പറയുന്നുണ്ട്. നാലുവർഷത്തോളം സ്വപ്ന സുരേഷ് അവിടെ താമസിച്ചിട്ടുണ്ട്. ദീർഘകാലമായി ഐടി സെക്രട്ടറിയുമായി അടുപ്പമുള്ളയാളാണ് സ്വപ്ന സുരേഷെന്ന് ഇതോടെ വ്യക്തമായി. സ്വർണ്ണക്കടത്തിന് കസ്റ്റംസ് പിടികൂടിയ സരിത്തും ഫ്ലാറ്റിൽ നിരന്തരം വന്നിരുന്നു. സ്വപ്ന സുരേഷിനെതിരെ ഫ്ലാറ്റിലെ താമസക്കാരും ഫ്ലാറ്റ് മാനേജ്മെൻറ് കമ്മിറ്റിയും പോലീസിൽ നിരവധി തവണ പരാതി കൊടുത്തിരുന്നു. എന്നാൽ ഇവരുടെ സ്വാധീനം ഉപയോഗപ്പെടുത്തി പരാതികൾ ഇല്ലാതാക്കി. മദ്യപിച്ച് ലക്കുകെട്ട് ഫ്ലാറ്റിലേക്ക് വരുന്നതും ഫ്ലാറ്റിൽ മദ്യസൽക്കാരം ബഹളവും നടക്കുന്നതും സെക്യൂരിറ്റിക്കാരനെ ആക്രമിച്ചതും ഒക്കെയായിരുന്നു പരാതിയ്ക്ക് ആധാരം. ഐടി സെക്രട്ടറി ഔദ്യോഗിക വാഹനത്തിൽ ആയിരുന്നു മിക്കപ്പോഴും എത്തിയിരുന്നത്. യു എ ഇ കോൺസുലേറ്റ് വാഹനവും വന്നുപോയിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ദീർഘകാലമായി ഈ സംഘം ഉന്നതബന്ധങ്ങൾ ഉപയോഗപ്പെടുത്തി കുറ്റകരമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നാണ്. സ്വപ്ന സുരേഷിൻറെ നിയമനം ജൂൺ മാസത്തിൽ അവസാനിച്ചതാണ്. എന്നാൽ ഇപ്പോഴും അവർ മുഖ്യമന്ത്രിയുടെ യുടെ ഓഫീസ് നോടനുബന്ധിച്ച് ഐ ടി ഓഫീസിൽ വരുന്നുണ്ട്. ജോലിചെയ്യുന്നുണ്ട്. ഇപ്പോൾ ഒടുവിൽ പോയിരിക്കുന്ന സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിന്ന് നീക്കം ചെയ്തു കൊണ്ടുള്ള ഉത്തരവ് സ്വർണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഉണ്ടായിട്ടുള്ളത്.
ഐടി സെക്രട്ടറി വഴി വന്ന സ്വപ്ന സരിതയുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയും പുലിവാൽ പിടിക്കുകയാണ് ഇപ്പോൾ. കോൺസുലേറ്റിൽ ജോലിചെയ്തിരുന്ന കാലത്ത് ഇവർക്ക് ഉണ്ടാക്കാൻ കഴിഞ്ഞ ഉന്നതബന്ധങ്ങൾ ഐടി വകുപ്പിന് ഗുണകരമാകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയും എന്ന് ഐടി സെക്രട്ടറി ധരിപ്പിച്ച പ്രകാരമാണ് ഇവരെ ജോലിക്ക് നിയമിച്ചത്. സ്വർണ്ണക്കടത്ത് അടക്കം കുറ്റകരമായ പ്രവർത്തനങ്ങളിൽ മുഴുകിയ ഇവരുടെ ചെയ്തികളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിന് മേലും വീണിരിക്കുകയാണ്. കേന്ദ്ര അന്വേഷണത്തിലേക്ക് നീങ്ങിയാൽ മുഖ്യമന്ത്രിയുടെയുടെ ഓഫീസ് ജീവനക്കാരടക്കം ചോദ്യം ചെയ്യപ്പെടും. വലിയ രാഷ്ട്രീയ പ്രത്യാഘാതം ആയിരിക്കും ഇതിൽ നിന്ന് ഉണ്ടാവുക.
സ്വപ്ന സുരേഷിനെ പറ്റി ഇപ്പോൾ പുറത്തുവന്ന ഗുരുതരമായ പ്രശ്നം അവർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് ഉണ്ടായിരുന്നു എന്നതാണ്. ക്രൈംബ്രാഞ്ച് കേസിൽ പ്രതിയായ ഒരാൾ മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്നു എന്ന വിവരം വളരെ ഗൗരവമുള്ളതാണ്. സ്വപ്ന സുരേഷിനെതിരെ ഇൻറലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നതായി പോലീസ് കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നു.

