നാവികസേനയുടെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നടന്നയാളെ അറസ്റ്റ് ചെയ്തു, എന്തായിരുന്നു ലക്ഷ്യമെന്ന് അന്വേഷിക്കുന്നു

കൊച്ചി: നാവികസേനയുടെ ഉദ്യോഗസ്ഥനായി ചമഞ്ഞ് നടന്നയാളെ അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റാണെന്ന് അവകാശപ്പെട്ട ബംഗാളിലെ നാദിയ സ്വദേശി രാജാനാഥ് (23) ആണ് കൊച്ചിയിലെ നേവല്‍ ബേസിന് സമീപത്തുനിന്ന് ജൂലൈ ഒന്നിന് അറസ്റ്റിലായത്. നാവിക ഉദ്യോസ്ഥനായി ചമഞ്ഞുള്ള വീഡിയോകള്‍ ഇയാള്‍ ടിക്‌ടോക്കില്‍ അപ്‌ലോഡ് ചെയ്തിരുന്നു. നാവികസേനയുടെ യൂണിഫോമില്‍ ഇയാള്‍ അനവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെത്തിയ രാജാനാഥ് തേവര, മട്ടുമ്മേലിലെ വാട്ടര്‍ ടാങ്ക് റോഡിലെ ഒരു ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. കൊച്ചിയിലെ ഒരു കടയില്‍നിന്നാണ് നാവികസേനയുടെ യൂണിഫോം ഇയാള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍നിന്ന് നാവികസേനയുടെ യൂണിഫോമുകളും ബാഡ്ജുകളും പൊലീസ് കണ്ടെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 140 പ്രകാരം ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരേ കേസെടുത്തു.

അതീവ സുരക്ഷാ മേഖലയില്‍ വ്യാജന്മാര്‍ വിളയാടുന്നത് സെക്യൂരിറ്റി പരാജയമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. വ്യാജന്മാര്‍ക്ക് അനായാസം ലഭ്യമാവുന്ന തരത്തില്‍ യൂണിഫോം വില്‍ക്കുന്ന കടകള്‍ അടച്ചുപൂട്ടുകയും നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുകയും വേണം. ലഫ്റ്റനന്റായി കറങ്ങിനടന്ന് എന്തെല്ലാം രഹസ്യങ്ങള്‍ ചേര്‍ത്തിയെന്നും ഇയാളുമായ ആരെല്ലാം ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ യഥാര്‍ഥ ലക്ഷ്യം എന്തായിരുന്നും കണ്ടെത്തണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →