യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍

കാഞ്ഞങ്ങാട്: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയിലായി. ഉദുമ പടിഞ്ഞാറിലെ ബദറുല്‍ മുനീറിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതിയായ ബേക്കല്‍ പൂച്ചക്കാട്ടെ താജുദ്ദീനെ (35)യാണ് ഇന്‍സ്‌പെക്ടര്‍ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചി മറൈന്‍ഡ്രൈവിലെ ഒരു ലോഡ്ജില്‍നിന്നു പിടികൂടിയത്.

ജൂണ്‍ 26ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജാനൂരില്‍ സുഹൃത്തിനെ കണ്ട് തിരിച്ചുവരുന്നതിനിടെ മഴ വന്നതോടെ കാഞ്ഞങ്ങാട് ഇക്ബാല്‍ ഗേറ്റിന് സമീപം ബൈക്ക് റോഡരികില്‍ നിര്‍ത്തി കടവരാന്തയില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ വാനിലും ബൈക്കിലും എത്തിയ നാലംഗസംഘം മുനീറിനെ കുത്തിയശേഷം ബൈക്കുമായി സ്ഥലംവിട്ടു. കുത്തേറ്റ് ഓടി വയലില്‍ വീണ മുനീറിനെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →