കൊച്ചി: ഷംന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മൂന്നാംപ്രതി ശരത്, അഞ്ചാംപ്രതി അബൂബക്കര്‍, ആറാംപ്രതി ഹരിദാസ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളല്ല, ബ്ലാക്‌മെയില്‍ കേസിലെ സൂത്രധാരരല്ല തുടങ്ങിയവയാണ് ജാമ്യംലഭിക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായത്. വരന്റെ പിതാവായി ചമഞ്ഞ് ഷംനയെ വിളിച്ച അബൂബക്കര്‍ രോഗിയാണെന്നതും പരിഗണിച്ചു.
കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശവും പ്രതികള്‍ക്ക് തുണയായി. ഒരുലക്ഷം രൂപ കെട്ടിവയ്ക്കണം, പ്രതികള്‍ കേരളംവിട്ട് പോകരുത്, കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ എല്ലാ തിങ്കള്‍, വെള്ളി ദിവസങ്ങളിലും ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.