പാലക്കാട് : ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ഇന്ത്യന്‍ ബാങ്കിന്റെ മൂന്നു ശാഖകള്‍ക്കു മുന്നില്‍ നടത്തുന്ന ഉപവാസസമരത്തിന് വിവിധ രാഷ്ട്രീയ സാമൂദിക സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്നു. 10/07/2020, വെള്ളിയാഴ്ച്ച രാവിലെ 10.30 മുതല്‍ 3 മണി വരെയാണ് ഉപവാസസമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര-കേരള സർക്കാരുകളുടെ കോ വിഡ് നിയമവ്യവസ്ഥ പ്രകാരം സാധാരണ വ്യവസായികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ നയങ്ങളെ വെല്ലുവിളിക്കുന്ന ഇന്ത്യൻ ബാങ്ക് സോണൽ ഓഫീസിലെ ഓഫീസർമാർക്ക് എതിരെ നടപടി എടുക്കുക എന്നതാണ് ഉപവാസ സമരത്തിൻറെ വിഷയം.
സംഘടന ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ
- കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും നിർദ്ദേശിച്ച കോവിഡ് 19 എമർജൻസി ക്രെഡിറ്റ് ലൈൻ ലിമിറ്റ് നടപ്പാക്കാത്ത ഇന്ത്യൻ ബാങ്കിനെതിരെ നടപടി കൈക്കൊള്ളുക.
- കേന്ദ്ര-കേരള സർക്കാരുകളുടെ ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിക്കാത്ത ഇന്ത്യൻ ബാങ്ക് അധികൃതരുടെ നടപടികൾക്ക് ബാങ്ക് സമിതി നടപടിയെടുക്കുക
- സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്യുന്ന ബ്രാഞ്ച് മാനേജർ മാർക്ക് മാത്രം കോവിഡ് 19 ലോൺ അനുവദിക്കലിന് അനുമതി കൊടുക്കുന്ന സോണൽ ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക.
- ലോൺ പാസാക്കി കഴിഞ്ഞാൽ കസ്റ്റമറിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ഇന്ത്യൻ ബാങ്ക് സോണൽ ഓഫീസിലെ ലോൺ സെക്ഷൻ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുക
- ഇന്ത്യൻ ബാങ്ക് സോണൽ ഓഫീസിലെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക.
- കസ്റ്റമേഴ്സിനോട് മാന്യമായി പെരുമാറാത്ത ഇന്ത്യൻ ബാങ്ക് സോണൽ ഓഫീസ് ഉദ്യോഗസ്ഥൻ കാർത്തിക്കിനെതിരെ നടപടി എടുക്കുക



