റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച കോവിഡ് ആന്റിജന്‍ ടെസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം കളക്ടര്‍ എസ്. സുഹാസ് നേരിട്ടെത്തി വിലയിരുത്തി. ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ആണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാകുന്നത്.  പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന നേട്ടം. ആന്റിജന്‍ പരിശോധനയിലും പോസിറ്റീവ് ആവുന്നവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും. 

യാത്രക്കാര്‍ കൂടുതല്‍ ആയി എത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ മറ്റു  പ്രവര്‍ത്തനങ്ങളും കളക്ടര്‍ വിലയിരുത്തി. 

സി. ഐ. എസ്. എഫ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കി. സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും താമസ സ്ഥലങ്ങളിലും ക്യാന്റീനിലും ആള്‍കൂട്ടം ഉണ്ടാവാതിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.  പൊതുജനങ്ങളുമായി ഇടപെടു മ്പോളും സഹപ്രവര്‍ത്തകരുമായി ഇടപെടുമ്പോളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും ദിവസേന രോഗലക്ഷണങ്ങള്‍ പരിശോധിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

https://keralanews.gov.in/5821/Antigen-test-at-kochi-International-airport.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *