കാസര്‍കോട്: സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ സഹകരണ ബസിനും സ്വകാര്യ ബസിനുമെതിരേ പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലാ ബസ് സഹകരണ സംഘത്തിന്റെ വരദരാജ പൈ ബസിനും സ്വകാര്യബസായ സുപ്രിയക്കും എതിരേയാണ് കേസെടുത്തത്.
കഴിഞ്ഞദിവസം വൈകീട്ട് ആറുമണിക്ക് കാസര്‍കോട്ടുനിന്ന് ചെര്‍ക്കള വഴി പൈക്ക മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന വരദരാജ പൈ ബസില്‍ വാതില്‍പടിയില്‍ വരെ ആളെ കയറ്റിയത് ചിലര്‍ ഫോട്ടോ എടുത്ത് പൊലീസിന് അയച്ചുകൊടുത്തിരുന്നു. കൊറോണക്ക് കയറാന്‍ ഇനി സ്ഥലമില്ലെന്ന ട്രോളുമായി ഫോട്ടോകള്‍ വൈറലാവുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാതെ ആളെ കുത്തിനിറച്ച് കയറ്റിയതിനാണ് കേസ്.