പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുന്നു; നാവിക സേനയ്ക്കായി മിസൈൽ വികസിപ്പിക്കും. ആകെ 38900 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി: പ്രഹരശേഷിയുള്ള കൂടുതൽ വിമാനങ്ങൾ വാങ്ങി വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നു. ചൈനീസ് അതിർത്തിയിൽ ഉടലെടുത്ത സംഘർഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ 38,900 കോടി രൂപയുടെ പദ്ധതിയ്ക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള വിമാനം വാങ്ങലുകൾ ആണ് ഇതിൽ പ്രധാനം. നിലവിലുള്ള മിഗ് വിമാനങ്ങളുടെ നവീകരണവും ഇതിനൊപ്പം നടപ്പിലാക്കും. സുഖോയ്, മിഗ് 29 എസ് എന്നീ വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനങ്ങളാണ് അടുത്ത മാസത്തോടെ ഇന്ത്യയിലെത്തുക. 12 സുഖോയ് യുദ്ധ വിമാനങ്ങൾ വാങ്ങും. ഇതിന് 10,730 കോടി രൂപ ചെലവഴിക്കും. മിഗ് 29 എസ് എസ് വിഭാഗത്തിൽപെട്ട 21 വിമാനങ്ങൾ വാങ്ങും. ഇതിന് 7,418 കോടി രൂപ ചെലവഴിക്കും. നിലവിലുള്ള മിഗ് 29 പരമ്പരയിൽപ്പെട്ട 59 വിമാനങ്ങളുടെ നവീകരണത്തിന് ആണ് പദ്ധതിയിൽ പണം വകയിരുത്തിയിട്ടുള്ളത് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന്റേയും റഷ്യൻ സാങ്കേതിക വിദഗ്ധരുടെയും സംയുക്ത ചുമതലയിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. നാവികസേനയുടെ പ്രഹരശേഷി വർധിപ്പിക്കുന്നതിനായി ദീര്‍ഘദൂരമിസൈലുകൾ നിർമിക്കും. ഡിആർഡിഒ ആണ് ഇതിന് നേതൃത്വം വഹിക്കുക. ഇന്ത്യയിൽ തന്നെ രൂപപ്പെടുത്തിയ സാങ്കേതികവിദ്യ ആയിരിക്കും നിർമ്മാണത്തിന് പ്രയോജനപ്പെടുത്തുക.

അതിർത്തിയിൽ ഉടലെടുത്ത സംഘർഷ സാഹചര്യമാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിലേക്കും മിസൈൽ നിർമ്മിക്കുന്നതിലേയ്ക്കും പെട്ടെന്ന് രാജ്യത്തെ എത്തിച്ചത്. വ്യോമസേനയ്ക്ക് പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുന്ന പദ്ധതി കേന്ദ്ര സർക്കാരിൻറെ പരിഗണനയിൽ ഉണ്ടായിരുന്നതാണ്. എന്നാൽ അടിയന്തര പ്രാധാന്യത്തോടെ തീരുമാനം എടുത്തിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →