ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ആപ്പ് ആയ എലിമെന്റ്‌സ് ജൂലൈ 5-ന്‌

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം സോഷ്യൽ മീഡിയ ആപ്പ് എലിമെന്റ്‌സ് (Elyments)‌ ജൂലൈ അഞ്ചാം തീയതി ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ് കമ്പനിയായ സുമേരു സോഫ്‌റ്റ്വെയര്‍ സൊല്യൂഷന്‍സ് ആണ് ആപ്ലിക്കേഷന്റെ സ്രഷ്ടാവ്.

ചൈനീസ് ആപ്ലിക്കേഷനുകളും സോഫ്‌റ്റ്വെയറുകളും ബഹിഷ്‌കരിക്കാനും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുമുള്ള തിരക്കുകള്‍ക്കിടയില്‍, സ്വദേശി ആപ്ലിക്കേഷനുകള്‍ക്കും സോഫ്‌റ്റ്വെയറുകള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണ്. നിലവിലുള്ള ആപ്പുകളുടെ സുരക്ഷിതത്വം എല്ലാവരേയും ആശങ്കയിലാക്കുകയാണ്. ഈ വിടവ് നീക്കി കൊണ്ടാണ് ശ്രീ ശ്രീ രവിശങ്കര്‍ പുതിയ ആപ്പ് പരിചയപ്പെടുത്തുന്നത്. ഔദ്യോഗികമായി സമാരംഭിച്ചിട്ടില്ലെങ്കിലും, ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ഐസ്റ്റോറിലും ലഭ്യമാണ്.

‘സമ്പൂര്‍ണ്ണ ഡാറ്റാ സ്വകാര്യത ഉള്ള ഇന്ത്യയിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍’, ‘പക്ഷപാതമില്ലാത്ത പ്ലാറ്റ്‌ഫോം, സുരക്ഷിത സംഭാഷണങ്ങള്‍, തടസ്സമില്ലാത്ത ഓഡിയോ കോളുകള്‍, പ്രാദേശിക ഭാഷകള്‍ എന്നിവ എലിമെന്റ്‌സിലുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ എല്ലാ സവിശേഷതകളും ഉണ്ടായിരിക്കും. ഷോപ്പിംഗ്, പേയ്മെന്റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്..

രണ്ട് ലക്ഷത്തോളം ആളുകൾ ഇതിനകം തന്നെ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. ‘നിങ്ങളുടെ വിവരങ്ങൾ ഞങ്ങളുടെ കയ്യിൽ സുരക്ഷിതമായിരിക്കും. ഒരാൾക്കും ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ഹാക്ക് ചെയ്യാൻ സാധിക്കില്ല’ ശ്രീ രവിശങ്കർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം