തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്തുവന്ന കേരള കോൺഗ്രസ് സ്വതന്ത്ര രാഷ്ട്രീയ നിലപാടുമായി പഞ്ചായത്തു തിരഞ്ഞെടുപ്പിനെ നേരിടും എന്ന കാര്യം വ്യക്തമായി. യുഡിഎഫുമായി അതിനിടയിൽ നീക്കുപോക്കുകൾ ഉണ്ടാക്കുക എന്ന സാധ്യത ഇല്ലാത്ത വിധമാണ് കേരള കോൺഗ്രസ് നേതാക്കൾ സ്റ്റേറ്റ് കമ്മിറ്റി യോഗത്തിനുശേഷം പ്രതികരിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയുമായി വിലപേശുകയാണ് കേരള കോൺഗ്രസ് കമ്മിറ്റി യോഗം എടുത്തിരിക്കുന്ന തന്ത്രപരമായ നിലപാട്. ഇടതുമുന്നണി പ്രവേശനം തടസ്സപ്പെട്ട നിലയിലാണ്. എൻസിപി നേതാവ് മാണി സി കാപ്പൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിലൂള്ള അതൃപ്തി അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. യുഡിഎഫിലെ ഊർദ്ധശ്വാസം വലിക്കുന്ന കക്ഷികളെ വെൻറിലേറ്ററില്‍ പ്രവേശിപ്പിക്കുന്ന സ്ഥലമല്ല എൽഡിഎഫ് എന്നാണ് കാനം രാജേന്ദ്രൻ പ്രതികരിച്ചത്. മാണി വിഭാഗത്തോട് നേരത്തെയും ശക്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചു വന്നിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഐ യെ പിണക്കിക്കൊണ്ട് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് പ്രവേശനം സിപിഎം മുതിരില്ല. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ തൊട്ടു മുമ്പിലുള്ള സാഹചര്യത്തിൽ മുന്നണിയുടെ ഐക്യത്തിന് ആയിരിക്കും ഇടതുകക്ഷികൾ മുൻതൂക്കം നൽകുക. കേരള കോൺഗ്രസ് മാണി വിഭാഗവും ആയി സഹകരണത്തിന് പച്ചക്കൊടി ബിജെപി ഉയർത്തിയിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ മാത്രം നീക്കുപോക്കുകൾക്ക് സാധ്യതയുണ്ട്. ഇരുമുന്നണികൾക്കും മറുപടി കൊടുക്കുവാൻ കേരള കോൺഗ്രസിനെ അത് സഹായിക്കും. ത്രിതല പഞ്ചായത്തിൽ സിറ്റിംഗ് സീറ്റുകൾക്കു പുറമേ കൂടുതൽ സീറ്റുകളിൽ ബിജെപിയുടെ പിന്തുണയോടെ മത്സരിക്കാനുമാവും. പ്രാദേശിക നീക്കുപോക്കുകളില്‍ നേട്ടമുണ്ടാക്കാൻ ബിജെപിക്കും എൻഡിഎക്കും കഴിയുമെന്നതും പരിഗണിക്കപ്പെടും. ഈ സത്യത്തിന് നേട്ടങ്ങൾ ഇരുമുന്നണികളുടെയും നഷ്ടംആയി മാറുകയും ചെയ്യും.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൊട്ടു പിന്നാലെ വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ വിലപേശൽ ശക്തി ഇതിലൂടെ വർധിക്കും.
കേരള കോൺഗ്രസ് സ്വതന്ത്ര നിലപാടിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നേരിടും
