ഡല്‍ഹിയില്‍ പച്ചക്കറിചന്തയില്‍ തക്കാളി ഒരു രൂപ. തക്കാളിയ്ക്ക് ആവശ്യക്കാരില്ല. ഡല്‍ഹിയിലെ കൃഷിക്കാര്‍ പ്രതിസന്ധിയില്‍.

ഡല്‍ഹി: ഡല്‍ഹിയില്‍ പച്ചക്കറിചന്തയില്‍ തക്കാളി ഒരു രൂപയ്ക്ക് താഴെ വിലയ്ക്ക് വില്‍ക്കാന്‍ തയ്യാറായി കച്ചവടക്കാര്‍.

ഏഷ്യയിലെ ഏറ്റവും വലിയ പഴങ്ങളുടേയും പച്ചക്കറികളുടേയും മൊത്തവ്യാപാരചന്തയാണ് ഡല്‍ഹിയിലെ ആസാദ്പൂര്‍ചന്ത. കൊറോണയും ലോക്ക്ഡൗണിനേയും തുടര്‍ന്ന് ജനങ്ങളുടെ ചന്തയിലേക്ക് വരവ് വളരെയധികം കുറഞ്ഞു.ആവശ്യക്കാരില്ലാതായതോടെ എറ്റവും കുറഞ്ഞതരം തക്കാളി 1 രൂപയ്ക്കും മുന്തിയതരം തക്കാളി 32 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

തക്കാളിയ്ക്കു മാത്രമല്ല, മറ്റു പച്ചക്കറികള്‍ക്കും പൊതുവെ വില കുറവാണ്. ഗിയ അഥവാ ചുരയ്ക്കക്ക് കിലോവിന്3രൂപയും തുരയ്ക്ക് കിലോവിന് 6രൂപയുമാണ് വില. മാര്‍ക്കറ്റിലെ ഗ്രാഹകരുടെ എണ്ണം കുറഞ്ഞതുകൊണ്ടാണ് ഇത്രയധികം വിലകുറച്ച് പച്ചക്കറി വില്‍ക്കുന്നതെന്ന് ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ രാജേന്ദ്ര ശര്‍മ പറഞ്ഞു. അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കുറവായി. ഹോട്ടലുകള്‍ പ്രവര്‍ത്തരഹിതമായി. ചന്തയിലേക്കു വരുന്ന ഗ്രാഹകര്‍ക്കാകട്ടെ ടോക്കണ്‍ സിസ്റ്റത്തിലാണ് ചന്തയിലേക്ക് വരുവാന്‍ സാധിക്കുക. വളരെയധികസമയം ക്യൂവില്‍ നിന്നാണ് സാധനം വാങ്ങാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെ ആളുകളുടെ വരവ് നന്നേ കുറഞ്ഞു. ആസാദ്പൂരില്‍ തക്കാളിയുടെ മൊത്തവ്യാപാരവില മാര്‍ച്ച് ഒന്നാം തിയതി 6രൂപ മുതല്‍ 15 രൂപ വരെയായിരുന്നത് കഴിഞ്ഞ വാരം .75 രൂപ മുതല്‍ 5.25 രൂപ വരെയായി.

ഡല്‍ഹിയിലെ ഓഖ്‌ലയിലുള്ള കച്ചവടക്കാരും ഇതു തന്നെയാണ് പറയുന്നത്. മറ്റു സംസ്ഥാനത്തേക്ക് തക്കാളി കയറ്റി അയച്ചിരുന്ന കച്ചവടക്കാര്‍ മുന്തിയതരം തക്കാളിയ്ക്ക് 32 രൂപയാണ് വിലയിടുന്നത്. ലോക്ക്‌ഡൗണ്‍ കാരണം കയറ്റി അയക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് വില കുറഞ്ഞതെന്നാണ് അവിടുത്തെ കച്ചവടക്കാരന്‍ പറയുന്നത്.
ഗുവാഹട്ടിയില്‍ 180രൂപ കിലോയ്ക്ക് വങ്ങുന്നവരുമുണ്ട്.

ഇത്രവിലകുറഞ്ഞ തക്കാളി രാജധാനിയില്‍ വെറുതെ നശിച്ചുപോകുമ്പോള്‍ അത് എത്തിച്ചുകൊടുക്കാന്‍ മാര്‍ഗമില്ല.കര്‍ഷകര്‍ തുച്ഛമായ വിലയ്ക്ക് കൊടുക്കാന്‍ തയ്യാറാണ് പക്ഷെ ഉപഭോക്താക്കള്‍ക്ക് കൊള്ളവിലയിക്കാണ് ലഭിക്കുന്നത്. ഇതിനൊരു പരിഹാരം സര്‍ക്കാര്‍ കണേണ്ടതുണ്ട്.

Share
അഭിപ്രായം എഴുതാം