കൊന്നത് 32 സ്ത്രീകളെ; തെളിയിക്കാനായത് 20 എണ്ണം മാത്രം; സയനൈഡ് മോഹന് ഇരുപതാമത്തെ കൊലപാതകത്തിന് ജീവപര്യന്തം.

മംഗലാപുരം: സീരിയല്‍ കൊലയാളിയായ സയനൈഡ് മോഹനന്‍ ചെയ്ത കൊലപാതകങ്ങളുടെയും അതിലേക്ക് നയിച്ച അയാളുടെ ജീവിതസാഹചര്യങ്ങളും ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ നാടകീയമാണ്. 57 വയസ്സുള്ള സയനൈഡ് മോഹനന്റെ യഥാര്‍ത്ഥ പേര് മോഹന്‍കുമാര്‍ വിവേകാനന്ദ് എന്നാണ്. 1963-ലാണ് ഇയാളുടെ ജനനം. മംഗളൂരുവിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഇരുപതാമത്തെ കൊലപാതകത്തിന് ജീവപര്യന്തം വിധിച്ചത്‌. 2005 മുതല്‍ 2009 വരെ ഉള്ള കാലയളവിലാണ് ഇയാള്‍ ഈ കൊലപാതകങ്ങള്‍ എല്ലാം തന്നെ നടത്തിയിട്ടുള്ളത്.

ഇയാളുടെ ഇരുപതാമത്തെ കൊല നടത്തിക്കഴിഞ്ഞപ്പോള്‍ പിടിയിലാവുകയായിരുന്നു. അപ്പോഴാണ് നേരത്തെ നടത്തിയ 19 കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്.

പബ്ലിക് ടോയ്‌ലറ്റില്‍ മരിച്ചുവീണ നവവധു

2009ല്‍ കാസര്‍ഗോഡ് ഒരു വനിതാ ഹോസ്റ്റലിലെ ജീവനക്കാരിയെ ബംഗളൂരുവിലെ ബസ് സ്റ്റാന്‍ഡിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്യാണ വേഷം എന്ന് തോന്നിക്കുന്ന വസ്ത്രധാരണം ആയിരുന്നു യുവതിക്ക് എങ്കിലും മറ്റ് ആഭരണങ്ങള്‍ ഒന്നും ദേഹത്ത് ഉണ്ടായിരുന്നില്ല. തുടര്‍ പരിശോധനയില്‍ മൃതദേഹത്തിന്റെ ഉള്ളില്‍ സയനൈഡിന്റെ അംശം ഉള്ളതായി തെളിഞ്ഞിരുന്നു.
കുറച്ചുകാലമായി ബാംഗ്ലൂരുവിലും പരിസരപ്രദേശങ്ങളിലും ഇതേ രീതിയില്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറികളില്‍ കൊല്ലപ്പെടുന്ന യുവതികളുടെ കേസുകള്‍ വന്നിരുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ കൊലപാതകത്തില്‍ ആണ് ഈ മരണങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടാകാമെന്ന് സംശയം പോലീസിന് ബലപ്പെട്ടത്. എല്ലാ യുവതികളും 20 മുതല്‍ 30 വരെ പ്രായമുള്ളവരായിരുന്നു താനും.

കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞ വഴി

2009ല്‍ കൊല്ലപ്പെട്ട അനിത ബാരിമെറിന്റെ കൊലപാതകമാണ് മറ്റു കൊലപാതകങ്ങളുടെ കഥകളിലേക്ക് വഴിതെളിച്ചത്. 2009 ജൂണ്‍ പതിനാറാം തീയതി ആണ് 22 വയസ്സായ അനിത ബാരിമറെ ബണ്‍ട്വാലില്‍ നിന്ന് കാണാതായത്.

ഹിന്ദുവായ അനിത ഒരു മുസ്ലിം യുവാവിനെ കൂടെ ഒളിച്ചോടി എന്ന് ആരോപിച്ച് അതൊരു വംശീയ പ്രശ്‌നമായി മാറി. നൂറ്റമ്പതോളം ആളുകള്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് പ്രതിഷേധമറിയിച്ചു. ഒരു മാസത്തിനുള്ളില്‍ അനിതയെ കണ്ടു പിടിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അനിതയുടെ ഫോണ്‍കോളുകളുടെ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ അവര്‍ രാത്രികാലങ്ങളില്‍ ഒരാളുമായി നീണ്ട നേരം സംസാരിക്കാറുണ്ട് എന്ന് മനസ്സിലാക്കി. അനിത സംസാരിച്ചിരുന്ന നമ്പര്‍ മടിക്കേരിയിലെ കാവേരി മങ്കു എന്ന സ്ത്രീയുടേതായിരുന്നു. കാവേരിയുടെ ഫോണ്‍ റെക്കോര്‍ഡ് പ്രകാരം അവരുടെ നമ്പറില്‍ നിന്ന് മറ്റൊരു നമ്പറിലേക്ക് കോളുകള്‍ പോയിരുന്നു. ദീര്‍ഘനേരം സംസാരിച്ചിരുന്നതായി വിവരം ലഭിച്ചു. ഈ നമ്പര്‍ കുടുംബക്കാര്‍ക്ക് പരിചയം ഉള്ള ആളുടേതായിരുന്നില്ല. ഈ നന്രറിന്റെ ഉടമസ്ഥനെ തിരക്കിയുള്ള അന്വേഷണം ചെന്നെത്തിയത് കാസര്‍കോടു്കാരിയായ പുഷ്പ വാസുകോഡയിലാണ്. പുഷ്പയെ ഒരുവര്‍ഷമായി കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കള്‍ പറഞ്ഞത്. അവരുടെ ഫോണ്‍ കോളുകള്‍ അന്വേഷിച്ചു ചെന്നെത്തിയത് പുത്തൂരിലുള്ള വിനുത ബിജ്‌നയിലാണ്. അവരുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ മറ്റൊരു യുവതിയിലേക്കും അവിടെനിന്ന് മറ്റൊരു രീതിയിലേക്ക് അങ്ങനെ മാറി മാറി ഒരു കെട്ട് ഡാറ്റയാണ് അവര്‍ക്ക് ലഭിച്ചത്. എല്ലാ ഫോണുനമ്പറുകളും ബാംഗ്ലൂരിലുള്ള ഉള്ള തേരളക്കാട്ട് എന്ന വില്ലേജില്‍വളരെ കുറച്ചു സമയത്തേക്ക് ആക്ടീവ ആകുന്നതായി കണ്ടു. ഇതിനിടെ കാവേരിയുടെ ഫോണ്‍ മൂന്ന് മിനിറ്റ് നേരത്തേക്ക് ആക്ടീവായി . ആ കോളിനെ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയത് അനുസരിച്ച് കാവേരിയുടെ നമ്പര്‍ ധനുഷ് എന്ന യുവാവിന്റെ കയ്യില്‍ ആണെന്ന് മനസ്സിലായി. ആ നമ്പര്‍ ധനുഷിന്റെ കയ്യില്‍ എത്തിയത് തന്റെ അമ്മാവനായ മോഹന്‍ വഴിയാണെന്ന് തെളിഞ്ഞു.

പിന്നീട് മോഹനനെ കേന്ദ്രീകരിച്ച് ആയി അന്വേഷണം. അയാള്‍ സുനിത എന്ന് പേരായ യുവതിയുമായി അടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സുനിതയെ ഉപയോഗിച്ച് തന്നെ പോലീസ് മോഹനനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ആദ്യം നല്‍കിയ വിവരങ്ങള്‍ പ്രകാരം 32 യുവതികളെ ഇയാള്‍ 6 കൊല്ലത്തിനുള്ളില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 20 കേസുകളെ പോലീസിന് ഇതേവരെ തെളിയിക്കാന്‍ ആയിട്ടുള്ളൂ. കോടതിയില്‍ ഹാജരാക്കിയ മോഹന്‍ പക്ഷേ തന്റെ പേരില്‍ ഉള്ള കൊലപാതകകുറ്റങ്ങളെല്ലാം തന്നെ നിഷേധിച്ചു. താന്‍ കൊലപാതകം നടത്തിയിട്ടില്ലെന്നും യുവതികള്‍ വിവാഹം ചെയ്യാത്തതിനാല്‍ മനസ്സ് വേദനിച്ച് ചെയ്ത ആത്മഹത്യകള്‍ ആണെന്നും വാദിച്ചു. ഇയാള്‍ ഒരു വക്കീലിനെ പോലും വയ്ക്കാതെ സ്വന്തമായാണ് കേസ് വാദിക്കുന്നത്.

ഓര്‍മിക്കാന്‍ കഴിയാത്ത അത്ര സ്ത്രീകള്‍- അങ്ങനെ ഡയറിയെഴുത്ത് ആരംഭിച്ചു.

പക്ഷേ മോഹനന് ഭാര്യമാരുടെ അടക്കം പേര് വിവരങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതായിട്ട് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ പരിചയപ്പെടുന്ന യുവതികളുടെ മുഴുവന്‍ പേരും മറ്റു വിവരങ്ങളും ഡയറിയില്‍ കുറിച്ചു വയ്ക്കുകയാണ് പതിവ്. അങ്ങനെ പോലീസിന് ഇയാളില്‍ സംശയം ബലപ്പെടുകയും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തത്തുകയും ചെയ്തു.

പോലീസ് ശ്രീദേവിയെ ചോദ്യം ചെയ്തു എന്നറിഞ്ഞ മോഹനന്‍ ശ്രീദേവി തന്നെ കുറിച്ച് എന്താണ് പ്രതികരിച്ചതെന്നും ഇവരുടെ നമ്പര്‍ കിട്ടുമോ എന്നും വരെ പോലീസിനോട് ചോദിച്ചിരുന്നു.

ഒരു യുവതി കൊല്ലപ്പെട്ടാല്‍ 20 ദിവസത്തോളം മാത്രമേ തന്റെ ദുഃഖം ഉണ്ടാകാറുള്ളൂ എന്നും അതിനുശേഷം മറ്റൊരു യുവതിയെ പരിചയപ്പെടുകയും ചെയ്യുമെന്നും മോഹന്‍ പ്രതികരിച്ചു.

മാംഗ്ലൂരിലെ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകന്‍ മോഹന്‍കുമാര്‍ സയനൈഡ് മോഹനായ കഥ

ബാംഗ്ലൂരിലെ പ്രൈമറി സ്‌കൂളില്‍ ഇംഗ്ലീഷ് സയന്‍സ് മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന പ്രൊഫസര്‍ മോഹന്‍കുമാര്‍ ആണ് പിന്നീട് സൈനഡ് മോഹന്‍ ആയി മാറിയത്. അക്കാലത്ത് ആ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന മേരി എന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയും ഈ കുട്ടിക്ക് 18 വയസ്സ് ആകും വരെ കാത്തിരുന്ന് പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ഇവര്‍ പിന്നീട് മോഹനനെ ഉപേക്ഷിച്ചുപോയി. പിന്നീട് മോഹന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇവര്‍ രണ്ടു മക്കളോടൊപ്പം മംഗളൂരുവിലെ ഗ്രാമത്തില്‍ ജീവിക്കുന്നു. മോഹന്‍ മൂന്നാമതും വിവാഹം ചെയ്തു. ശ്രീദേവി എന്ന യുവതിയെ. ശ്രീദേവിക്ക് മോഹനില്‍ രണ്ടു കുട്ടികളുണ്ട്. ആയിടയ്ക്കാണ് മറ്റൊരു യുവതിയുമായി മോഹന്‍ അടുപ്പതിലായത്. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവരെ നേത്രാവതി നദിയിലേക്കെറിഞ്ഞു. ഒരു മുക്കുവന്‍ ആണ് യുവതിയെ രക്ഷിച്ചത് അത് ആ കേസിലെ പ്രതിയായ മോഹന് ഒരു മാസം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു.

മോഹന്‍ ജയിലിലായിരുന്ന സമയത്ത് ശ്രീദേവി കാണാന്‍ വരികയും അവിടെ മോഹനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ജയില്‍ പുള്ളിയുമായി അടുപ്പത്തിലാകുകയും ജയില്‍ മോചിതനായ അയാള്‍ ശ്രീദേവിയെ വിവാഹം കഴിക്കുകയും ചെയ്തു.

ജയിലിലുണ്ടായിരുന്ന മറ്റൊരു കേസിലെ പ്രതിയായ സ്വര്‍ണ്ണപ്പണിക്കാരനുമായി പരിചയത്തിലായി. സ്വര്‍ണ്ണാഭരണങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന സയനേഡ് നദിയില്‍ ഒഴുക്കി വിട്ടതിന്റെ ഭാഗമായി പശുക്കളും ആടുകളും ചത്തുപോയ കേസിലെ പ്രതിയായിരുന്നു ഈ സ്വര്‍ണ്ണപ്പണിക്കാരന്‍. സയനൈഡ് അകത്തുചെന്നാല്‍ ഉള്ള മരണ സാധ്യതയെപ്പറ്റി ഇയാളില്‍നിന്നും മോഹന്‍ മനസ്സിലാക്കി. ഒരു കിലോ സയനൈഡിന് 250 രൂപയായിരുന്നു വില.

ജയിലില്‍നിന്ന് ഇറങ്ങിയതിനു ശേഷം മോഹന്‍ അബ്ദുല്‍സലാം എന്ന കെമിക്കല്‍ ഡീലറുടെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങി.
സാധാരണയായി മോഹന്‍ വിവാഹം കഴിയാതെ വിഷമിച്ചു നില്‍ക്കുന്ന സ്ത്രീകളെയാണ് സമീപിക്കാറുള്ളത്. ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് എല്ലാ യുവതികളെയും പരിചയപ്പെട്ടത്. പരിചയപ്പെടുത്തുന്ന യുവതികളില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങിക്കുകയും അവരെ പാര്‍ക്കിലേക്ക് ക്ഷണിക്കുകയും ചെയ്യും. അവരുമായി ബന്ധം സ്ഥാപിച്ചതിനുശേഷം ഏതെങ്കിലും ബസ്റ്റാന്‍ഡില്‍ അടുത്തുള്ള ലോഡ്ജിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകും. അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പുറത്തെ നടക്കാന്‍ പോവുക എന്ന വ്യാജേന അവരെ കൂട്ടിക്കൊണ്ടു പോകും. പോകുന്നതിനുമുമ്പ് അവരുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്ന് പറഞ്ഞ് കയ്യിലുള്ള സ്വര്‍ണവും പണവും വാങ്ങി ഹോട്ടല്‍മുറിയില്‍ വയ്ക്കും. ബ സ് സ്റ്റാന്‍ഡിനടുത്ത് എത്തിയാല്‍ അവിടുത്തെ വാഷ്‌റുമില്‍ പോയി ആരും കാണാതെ സയനൈഡ് പുരട്ടിയ ഗുളിക കഴിച്ച് വരുവാന്‍ പറഞ്ഞു വിടും. ഗര്‍ഭനിരോധനത്തിനുള്ള ഗുളികയാണ് സയനൈഡ് പുരട്ടി കൊടുക്കുന്നത്. വാഷ്‌റുമില്‍ കയറിയെന്ന് ബോധ്യമായാല്‍ മോഹന്‍ തിരികെ ഹോട്ടല്‍ മുറിയിലേക്ക് എത്തും. മുറിയില്‍ സൂക്ഷിച്ചു വെച്ച് വിലപിടിച്ച സാധനങ്ങളും കൊണ്ട് കടന്നു കളയും. ഇതായിരുന്നു പതിവ്. പല പേരുകളിലാണ് മോഹന്‍ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ആനന്ദ്, ഭാസ്‌കര്‍ എന്നിങ്ങനെയുള്ള പേരുകളെല്ലാം തന്നെ ഇയാള്‍ ഉപയോഗിച്ചിരുന്നു.

എന്നാല്‍ കോടതിയില്‍ പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ ആഭരണങ്ങളെ സംബന്ധിക്കുന്ന വിരുദ്ധ അഭിപ്രായത്തെ ഇയാള്‍ ചോദ്യം ചെയ്തിരുന്നു. താന്‍ സമ്മതിച്ചിട്ടില്ലാത്ത കാര്യം മനപ്പൂര്‍വ്വം തന്റെ മേല്‍ ചുമത്തുകയാണെന്ന് ഇയാള്‍ വാദിച്ചു.

നല്ല രീതിയില്‍ മുടി ചീവുക, പോക്കറ്റില്‍ പേന വയ്ക്കുക, മാന്യമായി വൃത്തിയുള്ള വേഷം ധരിക്കുക എന്നിവയിലൊക്കെ ഇയാള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. വളരെ ശാന്തനായി മാത്രം വാദിക്കുകയും തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ മൂന്നാമത്തെ ഭാര്യയായ ശ്രീദേവിയെ നഷ്ടപ്പെട്ടതില്‍ മാത്രം ഇയാള്‍ക്ക് വിഷമം ഉണ്ടായിരുന്നു.

കേസുകള്‍ പുറംലോകം അറിഞ്ഞതോടെയാണ് ഇയാള്‍ക്ക് സയനൈഡ് മോഹനന്‍ എന്ന പേര് വീണത്. ഇപ്പോഴും ഇയാള്‍ തന്റെ നിരപരാധിത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു. കീഴ്‌ക്കോടതി വിധി തനിക്ക് അനുകൂലമായില്ലെങ്കിലും ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് മോഹന്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →