കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് യുകെ സ്വദേശിനി ചാടി ആത്മഹത്യ ചെയ്തു.

കൊല്ലം: യുകെ സ്വദേശിനിയായ സ്റ്റഫേഡ് സീയോന എന്ന വിദേശ വനിത കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച (24/06/2020) ന് രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.

കൊറോണയെ തുടർന്നുണ്ടായ ലോക്ഡൗണിൽ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്നതിനാൽ മാനസികമായി തകർന്നിരുന്നുവെന്നും കുറച്ചുദിവസമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നും ആശ്രമ അധികൃതർ പറഞ്ഞു.

ബുധനാഴ്ച തന്നെ ഉച്ചയ്ക്ക് കടലിൽ ചാടി ആത്മഹത്യചെയ്യാൻ ഈ യുവതി ശ്രമിച്ചിരുന്നു. പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ വന്ന് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. രാത്രി എട്ടരയ്ക്ക് മഠത്തിലെ എല്ലാവരും ഭജനയിൽ ഇരിക്കുന്ന സമയത്താണ് സ്റ്റഫേഡ് സീയോന കെട്ടിടത്തിലെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →