ശ്രീനഗര്‍: ദുരൂഹമായ സാഹചര്യത്തില്‍ ഒരാഴ്ചയായി കാണാനില്ലാതിരുന്ന ശ്രീനഗറിലെ ഗവേഷണ വിദ്യാര്‍ഥി ഹിലാല്‍ അഹ്മദ് ദാര്‍ ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ ജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു- കാശ്മീര്‍ പൊലീസ് വെളിപ്പെടുത്തി. ഹിലാല്‍ അഹ്മദിനെ കണ്ടെത്തണമെന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹിസ്ബുല്‍ അംഗങ്ങളായ പലരുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയത്.
ജൂണ്‍ 13ന് മൂന്ന് സൃഹൃത്തുക്കള്‍ക്കൊപ്പം നരനാഗ് മേഖലയിലെ ഉയര്‍ന്നപ്രദേശത്ത് ട്രക്കിങിന് പോയി. സൃഹൃത്തുക്കള്‍ മടങ്ങിയെത്തിയെങ്കിലും ഇയാള്‍ മാത്രം മടങ്ങിവന്നില്ല. അന്നുമുതല്‍ ഹിലാലിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കുടുംബാംഗങ്ങള്‍.