മൂവാറ്റുപുഴ: വിവാഹിതനായ കാമുകനോടൊപ്പം താമസിച്ച പതിനേഴുവയസുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകനേയും ഭാര്യയേയും പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ സ്വദേശി അഖിൽ ശിവൻ (23), ഭാര്യ പ്രസിദ കുട്ടൻ (36) എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയില്‍ വച്ച് ചൊവ്വാഴ്ച (23-06-2020)-ന് ഉച്ചയോടെയാണ് ഇവര്‍ പിടിയിലായത്.
അഖില്‍ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അവരുടെ കൂടെ താമസിക്കുവാന്‍ പെണ്‍കുട്ടി നിര്‍ബന്ധം പിടിച്ചു. മരിക്കുമെന്ന് ഭീഷണി പെടുത്തി. അതോടെ അഖിലും പ്രസീദയും ചേര്‍ന്ന് കുട്ടിയെ കൂട്ടികൊണ്ടുപോയി.
അഖില്‍ ശിവനും പെണ്‍കുട്ടിയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയത്തില്‍ കലാശിച്ചു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടി അഖിലിന്റെ കൂടെ ഇറങ്ങിപോയിരുന്നു. അവരുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കുട്ടിയെ പിടികൂടി വീട്ടിലെത്തിച്ചതായിരുന്നു.
തുടര്‍ന്ന് അഖില്‍ ശിവന്‍ മറ്റൊരു സ്ത്രീയുമായി പരിചയത്തിലാകുകയും വിവാഹം ചെയ്യുകയും ചെയ്തു. ഭാര്യ പ്രസീദ കുട്ടന്റെ രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്.
ഈ വിവാഹവിവരം അറിഞ്ഞ പെണ്‍കുട്ടി അഖിലിന്റെ കൂടെ താമസിക്കണമെന്ന് വാശിപിടിക്കുകയും കൊണ്ടുപോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറയുകയും ചെയ്‌തെന്നാണ് പോലീസില്‍ നിന്നും ലഭിച്ച വിവരം. തുടര്‍ന്ന് അഖിലും ഭാര്യ പ്രസീദയും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി വയനാട്ടില്‍ ഒരു വീട്ടില്‍ കഴിഞ്ഞു.
അവിടെ നിന്ന് തിരിച്ച് വീട്ടിലേക്ക് വരുന്ന വഴി പെരുമ്പാവൂരില്‍ വച്ചാണ് പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ അഖില്‍ ശിവനേയും പ്രസാദ കുട്ടനേയും മൂവാറ്റുപുഴയില്‍ വച്ച് അറസ്റ്റു ചെയ്തു.
കൊറോണ സാഹചര്യമായതിനാല്‍ രണ്ടുപേരേയും റിമാന്‍ഡ് ചെയ്ത് ക്വാറന്റൈനിലാക്കി.