തേനീച്ചകളെ കൊണ്ട് മണിക്കൂറുകളോളം മുഖം പൊതിഞ്ഞു ലോക റെക്കോർഡ് നേടി യുവാവ്

തൃശ്ശൂർ: ആയിരക്കണക്കിന് തേനീച്ചകളെ കൊണ്ട് മുഖം പൊതിഞ്ഞ് യുവാവ് ലോക റെക്കോർഡ് നേടി. 4 മണിക്കൂറും 10 മിനിറ്റും 5 സെക്കന്റുമാണ് ഇങ്ങനെ തുടർന്ന് 24കാരനായ യുവാവ് റെക്കോർഡ് കരസ്ഥമാക്കിയത്. പ്രകൃതിയോട് അത്രയ്ക്ക് അങ്ങനെ ഒത്തിണങ്ങിയ ഒരാൾക്കേ ഈ സാഹസത്തിന് മുതിരാനാവു. അത് അന്വർത്ഥമാക്കുന്ന പോലെ യുവാവിന്റെ പേരും നെയ്ച്ചർ എന്നാണ്. പിതാവ് സജയ് കുമാർ ആണ് ഇതിന്റെ പ്രേരണ എന്ന് യുവാവ് പറയുന്നു. പിതാവ് തേനീച്ച വളർത്തുന്ന ആളാണ്. ചെറുപ്പത്തിൽ ഏഴു വയസ്സു മുതൽ ഇത് ശീലിക്കുന്നുണ്ടെന്നും നെയ്ച്ചർ പറഞ്ഞു. തേനീച്ചകൾ പ്രകൃതിയുടെ സന്തുലനത്തിന് അത്യാവശ്യമാണെന്നും ഈ 24 കാരൻ ഓർമിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →