ന്യൂഡൽഹി: ഇൻഡോനേഷ്യയിലെ സജീവ അഗ്നിപർവ്വതമായ മൗണ്ട് മെറാപ്പി പൊട്ടിത്തെറിച്ചു. 6000 മീറ്റർ ഉയരത്തിൽ പൊങ്ങിയ ചാരവും പൊടികളും നാടിനെ വിറപ്പിച്ചു. കിലോമീറ്ററുകളോളം സഞ്ചരിച്ച ഭീകരശബ്ദം ജാവയിലെ ഗ്രാമങ്ങളിൽ വരെ കേൾക്കാമായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം രണ്ടു മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
രണ്ടുതവണ പൊട്ടിത്തെറി ഉണ്ടായി എന്ന് ജക്കാർത്ത ജിയോളജിക്കൽ ഡിസാസ്റ്റർ ടെക്നോളജി റിസർച്ച് ഡെവലപ്മെന്റ് സെന്റർ അറിയിച്ചു. ജനങ്ങളെയെല്ലാം മുൻപേ മാറ്റിപ്പാർപ്പിച്ചതു കൊണ്ട് വലിയ അപകടം ഒഴിവായി. ഇന്തോനേഷ്യ ഇത്തരം ഭൂചലനങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും സാധ്യത കൂടിയ പ്രദേശം ആണ്. ഇതിനു മുൻപും 9739 കിലോമീറ്റർ അടി ഉയരമുള്ള മൗണ്ട്മെറാപ്പി പൊട്ടിത്തെറിച്ചിട്ടുണ്ട്. 500 അഗ്നിപർവ്വതങ്ങൾ ആണ് ഇന്തോനേഷ്യയിൽ ഉള്ളത്.