പിറന്നത് പെണ്‍കുഞ്ഞ് ആയതുകൊണ്ട് 54 ദിവസം പ്രായമുള്ള കുരുന്നിനെ കാലിൽ തൂക്കി കട്ടിലിലടിച്ച്‌ കൊല്ലാൻ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

ജനിച്ചു 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റില്‍ ആയത്. അങ്കമാലിയില്‍ ജോസ്പുരത്ത് വായകയ്ക്ക് താമസിക്കുന്ന കിടപ്പുമുറിയില്‍ വച്ച് ജൂണ്‍ മാസം 18-നാണ് സംഭവം. പരുക്കേറ്റ കുഞ്ഞിനെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ പരിചരണ വിഭാഗത്തിലാണ് കുഞ്ഞ്. തലയില്‍ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്. കാലുകളില്‍ ചതവുണ്ട്.

ജനിച്ചത് പെണ്ണായതുകൊണ്ടും പിതൃത്വത്തിന്റെ സംശയും ആണ് ഷൈജുവിന്റെ ഈ ദുഷ്ടകൃത്യത്തിന്റെ കാരണമെന്ന് പോലീസ് പറയുന്നു. തലയ്ക്കടിച്ചും കട്ടിലിലേക്ക് എറിഞ്ഞുമാണ് കൊല്ലാന്‍ ശ്രമിച്ചത്.

ഷൈജു ജൂണ്‍ മാസം 18-ന് പുലര്‍ച്ചെ നാലു മണിക്ക് കുഞ്ഞിനെ ഭാര്യയുടെ കയ്യില്‍ നിന്ന് ബലമായി വാങ്ങി. രണ്ടു പ്രാവശ്യം തലയ്ക്കടിച്ചു. കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.

ഷൈജുവും നേപ്പാള്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ കഴിഞ്ഞിട്ടുള്ളൂ. നേപ്പാളില്‍ വച്ചായിരുന്നു വിവാഹം. 10 മാസമായി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →