തിരുവല്ല: കവിയൂരിൽ പിതാവിനെ മകൻ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് കേസെടുത്തു. പോലീസ് കേസിനെതുടർന്ന് പ്രതി ഒളിവിൽ പോയി.
കവിയൂർ സ്വദേശി എബ്രഹാം തോമസിനെയാണ് മകൻ അനിൽ ആണ് വടിയുപയോഗിച്ച് അതിക്രൂരമായി തല്ലി ചതച്ചത്. മദ്യലഹരിയിലായിരുന്നു അനിൽ. അടിക്കരുത് എന്ന് പിതാവ് ദയനീയമായി കരഞ്ഞ് അപേക്ഷിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ ഉണ്ട്. അയൽവാസികൾ വിലക്കുന്നുണ്ട് എങ്കിലും അത് അനുസരിക്കാതെ വീടിൻറെ മറവിലേക്ക് മാറിയ പിതാവിനെ പിന്തുടർന്ന് അടിക്കുന്നത് കാണാം . 16_06_2020 ൽ വൈകിട്ട് ആയിരുന്നു സംഭവം. അയൽവാസി മൊബൈലിൽ റെക്കോർഡ് ചെയ്ത വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ എത്തുകയായിരുന്നു. സൈബർസെല്ലിന്റെ ശ്രദ്ധയിൽ വീഡിയോ വന്നതിനെത്തുടർന്ന് തിരുവല്ല പൊലീസിന് വിവരം ലഭിച്ചു. സ്വമേധയാ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ആണ് ഉണ്ടായത്.
അടി കൊണ്ട് അവശനായ എബ്രഹാം തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. മകൻ ആയതുകൊണ്ട് കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കേണ്ട, ക്ഷമിച്ച് കളയാം എന്നാണ് എബ്രഹാം നാട്ടുകാരോട് പറഞ്ഞത്.