മുംബൈ: സുശാന്ത് രജപുത്തിനെ കുറിച്ച പറഞ്ഞ് ബോളിവുഡിന് തീരുന്നില്ല. സുശാന്തിനെ മരണത്തിനു പിന്നാലെ വന്ന വാര്‍ത്തകളോട് അദ്ദേഹത്തിന്റെ മികവുകള്‍ എടുത്ത് പറഞ്ഞുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ രോഹിണി അയ്യര്‍.
Read more…പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ(16-06-20)യാണ് രോഹിണി ഇന്‍സ്റ്റയിലൂടെ ബോളിവുഡിനെതിരേ രംഗത്ത് വന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി പരക്കം പാഞ്ഞ ഒരു താരമായിരുന്നില്ല സുശാന്തെന്ന് രോഹിണി പറയുന്നു. സിനിമയ്ക്കപ്പുറം അദ്ദേഹത്തിനൊരു ലോകമുണ്ടായിരുന്നു.
സെലിബ്രിറ്റി പാര്‍ട്ടികളിലും പുരസ്‌കാരനിശകളിലും സുശാന്തിനെ കാണാതിരുന്നതിനെക്കുറിച്ചും രോഹിണി പറയുന്നു. നിങ്ങളുടെ പ്രശസ്തിയോ അഭിപ്രായമോ സുശാന്തിനെ ഒരിക്കലും ബാധിച്ചിരുന്നില്ല. നിങ്ങളുടെ ഒരു ബന്ധം സൂക്ഷിക്കണമെന്നു പോലും സുശാന്തിനുണ്ടായിരുന്നില്ലെന്നും രോഹിണി ആഞ്ഞടിക്കുന്നു. കപട സുഹൃത്തുക്കളെ സുശാന്ത് വെറുത്തിരുന്നു. വെറുതെ ഫോണ്‍ ചെയ്ത് പരദൂഷണം പറയാന്‍ അയാള്‍ക്ക് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല.
പാര്‍ട്ടികളില്‍ നിന്ന് നിങ്ങള്‍ സുശാന്തിനെ ഒഴിവാക്കിയതല്ല, അയാള്‍ സ്വയം വേണ്ടെന്നുവെച്ചതാണ്. അയാള്‍ക്ക് നിങ്ങളുടെ താവളങ്ങള്‍ ആവശ്യമായിരുന്നില്ല. സ്വന്തമായൊരു സാമ്രാജ്യം സുശാന്തിനുണ്ടായിരുന്നുവെന്നും രോഹിണി പറയുന്നു. സുശാന്ത് ഒരു പോരാളിയായിരുന്നു. സിനിമ അയാളുടെ ജീവിതത്തിലെ ചെറിയൊരു ഭാഗം മാത്രമായിരുന്നു. അതല്ലാതെ ഒരുപാട് ലോകങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നു.
അയാള്‍ ഒരിക്കലും പരാജയപ്പെട്ടിരുന്നില്ല. സമപ്രായക്കാരായ പല താരങ്ങളെക്കാള്‍ സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ അഭിനേതാവാണ്. 100 കോടി ക്ലബ്ബിനെക്കുറിച്ച് ആകുലപ്പെട്ടില്ല. അത്തരമൊരു ക്ലബ്ബില്‍ സ്ഥാനം പിടിക്കാനോ മത്സരയോട്ടത്തിന്റെ ഭാഗമാകാനോ സുശാന്ത് ശ്രമിച്ചില്ല. പുരസ്‌കാരങ്ങളുടെ പിന്നാലെ പോയില്ല. ഇരുന്ന് ബോറടിച്ചിട്ടാണ് ഒരു പുരസ്‌കാര നിശയില്‍ നിന്ന് സുശാന്ത് ഇറങ്ങിപ്പോന്നത്. മികച്ച നടനായി സുശാന്തിന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുന്‍പായിരുന്നു അത്.
Read more… ബന്ധം കാത്തുസൂക്ഷിക്കാത്തതില്‍ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു.-കരണ്‍ ജോഹര്‍
അദ്ദേഹത്തിന്റെ താല്‍പര്യവും ശ്രദ്ധയും നേടാന്‍ വെറുമൊരു പ്രശസ്തിഫലകത്തേക്കാള്‍ കൂടുതലായി എന്തെങ്കിലും വേണമായിരുന്നുവെന്നും രോഹിണി അയ്യര്‍ പറയുന്നു. ഒട്ടേറെ വായിക്കുന്ന വ്യക്തി. ജ്യോതിശാസ്ത്രവും നിസംഗതാവാദവും പഠിച്ചിരുന്ന ഒരാള്‍. അദ്ദേഹം കവിതയെഴുതി. ഗിറ്റാര്‍ വായിച്ചു. വലതു കൈ കൊണ്ടും ഇടതു കൈ കൊണ്ടും എഴുതി. പ്രകൃതിയെ സ്നേഹിച്ചു. ചൊവ്വയില്‍ പോകാന്‍ കൊതിച്ചു.
More read… ഒരാഴ്ച എല്ലാം മാറ്റി മറിച്ചു, സുശാന്തുമായി നടത്തിയ ചാറ്റ് പങ്ക് വച്ച് എക്താ കപൂര്‍
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന പോലെ സയന്‍സ് പ്രൊജക്ടുകള്‍ക്കും അദ്ദേഹം പണം ചെലവഴിച്ചു. അതുകൊണ്ടുതന്നെ നിങ്ങളുടെ പരിമിതമായ അറിവുകളിലേക്ക് സുശാന്തിനെ ചെറുതാക്കരുതെന്നും രോഹിണി പറയുന്നു.



