നയപുര ( മധ്യപ്രദേശ്): കൈ മുത്തിയാൽ രോഗം ഭേദമാകും ഭക്തന്മാരെ വിശ്വസിപ്പിച്ച സിദ്ധൻ കൊറോണ ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലമിലുള്ള അസ്ലം ബാബയാണ് മരിച്ചത്.
ജൂൺ നാലിനാണ് മരിച്ചത്. മധ്യപ്രദേശിലെ നയപുര ജില്ലയിലെ സ്ഥലം എന്ന സ്ഥലത്ത് വച്ചാണ് മരണം സംഭവിച്ചത്.
കൊറോണ വ്യാപനം തടയാൻ സമൂഹിക അകലം പാലിക്കണമെന്ന നിർദേശം ഉണ്ടായിരിക്കുമ്പോഴാണ് കയ്യിൽ മുത്തി അസുഖം മാറ്റാം എന്ന അവകാശവാദത്തോടെ അസ്ലം ബാബ പ്രത്യക്ഷപ്പെടുന്നത്. കൊറോണ എന്ന മഹാ മാരി ഭേദമാക്കുവാൻ കൈകളിൽ ചുംബിച്ചു കൊണ്ടുള്ള തൻറെ ‘വിശുദ്ധ ചികിത്സ’ മതി എന്നായിരുന്നു ഭക്തന്മാരെ വിശ്വസിപ്പിച്ചിരുന്നത്. രോഗം മാറ്റുവാൻ കൈ മുത്തിയ ഏതോ ഒരു അനുയായിൽ നിന്നാണ് കൊറോണ ബാധിച്ചത്. അനുയായികളിൽ 24 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുന്നൂറോളം പേരെ ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. ജൂൺ മൂന്നിനാണ് ആണ് ബാബയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. നാലാം തീയതി തന്നെ മരണമടയുകയും ചെയ്തു.
സിദ്ധനില്‍ നിന്ന് എത്ര പേർക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്ന് ഈ ഘട്ടത്തിൽ കൃത്യമായി പറയാനാകില്ലെന്ന് ആരോഗ്യ വകുപ്പിനെ നോഡൽ ഓഫീസർ ഡോക്ടർ പ്രമോദ് പ്രജാപതി വെളിപ്പെടുത്തി. രത്ലമിൽ ഇതുവരെ 85 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. നാലു പേർ മരണമടയുകയും ചെയ്തു.
അസ്ലം ബാബയുടെ മരണത്തിന് പിന്നാലെ 32 ബാബ മാരെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു ഫലം കാത്തിരിക്കുകയാണ്.

