റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിക് ടോക് ദുരന്തം: വീഡിയോ ചിത്രീകരിക്കാന്‍ മരത്തില്‍നിന്ന് കനാലിലേക്കു ചാടിയ യുവാവ് മരിച്ചു

June 13, 2020 - 9:56 am

ബറേലി: ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ മരത്തില്‍നിന്ന് കനാലിലേക്കു ചാടിയ യുവാവ് മരിച്ചു. 24 കാരനായ മുര്‍ഷീദ് അഹമ്മദാണ് മരിച്ചത്. മരത്തിന്റെ മുകളില്‍ നിന്ന് ചാടിയ മുര്‍ഷീദ് കല്ലില്‍ തലയിടിച്ച് വീഴുകയും തുടര്‍ന്ന് വെള്ള ത്തില്‍ മുങ്ങി മരിക്കുകയുമായിരുന്നു. വീഡിയോ ചിത്രീകരിക്കുകയായി രുന്ന മുര്‍ഷീദിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുപിയിലെ ഷാജഹാന്‍പുര്‍ ജില്ലയിലെ കത്ര മേഖലയില്‍ ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്.

ഡിഗ്രികഴിഞ്ഞ് ജോലിക്കായി വിദേശത്ത് പോകാനിരിക്കെയാണ് മരണം മുര്‍ഷിദിനെ തട്ടിയെടുത്തത്. പാസ്പോര്‍ട്ടും മറ്റ് കാര്യങ്ങളെല്ലാം ശരിയായിരുന്നു. ഇതിനിടെ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു മുര്‍ഷിദ് വിദേശത്തേക്കുള്ള യാത്ര മാറ്റിവച്ചത്. ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കത്ര എസ്എച്ച്ഒ ഹര്‍പാല്‍ സിംഗ് പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *