വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ എന്‍ ഗോപാലകൃഷ്ണനെതിരേ പോലീസ് കേസെടുത്തു

കോഴിക്കോട്: വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ എന്‍ ഗോപാലകൃഷ്ണനെതിരേ പോലീസ് കേസെടുത്തു. രാജ്യത്ത് കോവിഡ് പടര്‍ത്തിയത് മുസ്‌ലിംകളാണെന്ന പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ഐപിസി 153, കേരള പോലീസ് ആക്ട് 120 എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിക്ക് ആസ്പദമായ വീഡിയോ ഗോപാലകൃഷ്ണന്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി. പരാതിക്കൊപ്പം വീഡിയോയും സമര്‍പ്പിച്ചിട്ടുണ്ട്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസ്മാനാണ് പരാതിക്കാരന്‍.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →