ന്യൂഡല്‍ഹി: ദിനരാത്രങ്ങൾ ഇല്ലാതെ വളർത്തുനായ ഉടമ വരുന്നതും കാത്ത് പാലത്തിൽ നോക്കിയിരുന്നു. ഈ പാലത്തിൻറെ മുകളിൽ നിന്നാണ് അതിൻറെ ഉടമ ജീവിതം മടുത്ത് ആത്മഹത്യ ചെയ്തത്. ഉടമയെ കാണാതായതോടെ നായക്കുട്ടി മണം പിടിച്ച് പാലത്തിൻറെ മുകളിൽ എത്തി. നാലുദിവസം അവിടെ തന്നെ ഇരുന്നു. ചൈനയിലെ വൂഹാനിലാണ് സംഭവം. ചൈനയിലെ വൂഹാനിലാണ് സംഭവം. മെയ് 30-നാണ് ഉടമ ചാടി ആത്മഹത്യ ചെയ്യുന്നത്.
ചൈനയിലെ യാങ്സ് ബ്രിഡ്ജിന് മുകളിൽ നിന്നാണ് ഈ യുവാവ് നദിയിൽ ചാടി ആത്മഹത്യ ചെയ്തത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാളുടെ വളർത്തുനായ അവിടെ വന്നിരിപ്പായി. ഈ ദൃശ്യം ക്യാമറയിൽ പകർത്തി എടുത്ത ‘സൂ’ നായയെ ദത്തെടുക്കാൻ തീരുമാനിച്ചു. നായയെടുത്ത് വീട്ടിലേക്ക് പോയി. സു വിൻറെ കണ്ണുവെട്ടിച്ച് നായക്കുട്ടി പാലത്തിന് മുകളിൽ എത്തും. വൂഹാനിൽ മൃഗങ്ങളെ പരിപാലിക്കുന്ന സംഘടനയായ ഡു ഫാൻ -ന്റെ അധികാരികൾ നായക്കുട്ടിയെ കൊണ്ടുപോയി. നായ കുട്ടിയ്ക്ക് പുതിയൊരു യജമാനനെ തിരയുന്നു.
കുറച്ചു ആഴ്ചകള്‍ക്കു മുമ്പ് ഇതേ നഗരത്തില്‍ കൊറോണ ബാധിച്ച് മരിച്ച ഒരു വ്യക്തിയുടെ വളര്‍ത്തു നായ ദിവസങ്ങളോളം ആശുപത്രിയുടെ മുമ്പിലിരുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.