റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

June 9, 2020 - 12:11 pm

ആലപ്പുഴ :  ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അഞ്ചുപേരും വിദേശത്തു നിന്നും വന്നതാണ്. ദുബായില്‍ നിന്നും ജൂണ്‍ മൂന്നിന്   കോഴിക്കോടെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 50 വയസുള്ള ഹരിപ്പാട് സ്വദേശിയാണ്  രോഗം സ്ഥിരീകരിച്ച ഒരാള്‍.

അബുദാബിയില്‍ നിന്നും മെയ് 31ന്  തിരുവനന്തപുരത്തു എത്തി, തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തഴക്കര സ്വദേശിനിയായ യുവതിയും അവരുടെ മൂന്നു പെണ്‍മക്കളുമാണ് രോഗം സ്ഥിരീകരിച്ച മറ്റു നാലുപേര്‍.

നാലു പേരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ കോവിഡ് ബാധിച്ച്  നിലവില്‍ ചികിത്സയില്‍ ഉള്ള ആകെ ആളുകളുടെ എണ്ണം 79 ആയി. 15 പേരാണ് ജില്ലയില്‍ രോഗ വിമുക്തരായത്.

ബന്ധപ്പെട്ട രേഖ;https://keralanews.gov.in/5037/covid-19-:-Alappuzha-report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *