ഭാര്യയെ മര്‍ദിച്ചുവെന്ന പരാതിയില്‍ സ്റ്റേഷനിലെത്താന്‍ പറഞ്ഞ സിഐയെ തിരിച്ചുവിളിച്ച് അറിയിച്ചശേഷം ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തന്നെയും മകളെയും മര്‍ദിച്ചെന്ന് ഭാര്യ പോലീസില്‍ പരാതിപ്പെട്ടതിന്റെ മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു. ചെമ്പഴന്തി ആഹ്‌ളാദപുരം രജു ഭവനില്‍ ജെ എസ് രജുകുമാര്‍(38) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മദ്യലഹരിയില്‍ ശനിയാഴ്ച വൈകുന്നേരം മകളുടെ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ കിണറ്റില്‍ ഇട്ടശേഷം ഭാര്യയെയും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകളെയും രജുകുമാര്‍ മര്‍ദിച്ചുവെന്നാണ് പരാതി.

മര്‍ദനം സഹിക്കാനാകാതെ വീട്ടില്‍നിന്നിറങ്ങിയ ഇവര്‍ കാര്യവട്ടത്തെ ഒരു അഭയകേന്ദ്രത്തില്‍ രാത്രി കഴിച്ചുകൂട്ടിയശേഷം ഞായറാഴ്ച രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍ക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലേക്കു വരണമെന്ന് സിഐ ഫോണിലൂടെ രജുകുമാറിനെ അറിയിച്ചു. അല്‍പസമയത്തിനു ശേഷം സിഐയെ ഫോണില്‍ തിരിച്ചുവിളിച്ച രജുകുമാര്‍ താന്‍ പോലീസ് സ്റ്റേഷനിലേക്ക് വരുന്നില്ലെന്നും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചുവെന്നും അറിയിച്ചു. ഉടന്‍ സിഐ അടങ്ങുന്ന പൊലീസ് സംഘം വീട്ടിലെത്തി. അപ്പോഴേക്കും യുവാവ് തൂങ്ങിയിരുന്നു. പൊലീസ് വാഹനത്തില്‍ ഉടന്‍ കഴക്കൂട്ടത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →