ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തി, ആളില്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി

തൊടുപുഴ: ഇടിമിന്നലേറ്റ് വീടിന്റെ വയറിങ് കത്തിനശിച്ചു. വീട്ടിലേക്ക് വലിച്ചിരുന്ന സര്‍വീസ് വയറും കത്തിപ്പോയി. കുടയത്തൂര്‍ വട്ടോലില്‍ സോമന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശക്തമായ ഇടിയോടുകൂടിയ മിന്നലുണ്ടായി. സോമന്‍ എറണാകുളത്തിനും ഭാര്യ സുമ തൊടുപുഴയ്ക്കും പോയിരിക്കുകയായിരുന്നു. സുമ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഫാനുകളും ലൈറ്റുകളും കത്തിപ്പോയിട്ടുണ്ട്. വീട്ടില്‍ ആളില്ലാതിരുന്നതിന്‍ വന്‍ അപകടം ഒഴിവായി. സമീപത്തെ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും തകരാറിലായിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം