ചുമയ്ക്കുള്ള മരുന്നുവാങ്ങി കള്ളനോട്ട് നല്‍കി, സംശയംതോന്നിയ കടയുടമ പൊലീസിലേല്‍പ്പിച്ചു

ചെറുവത്തൂര്‍: ചുമയ്ക്കുള്ള മരുന്നുവാങ്ങി കള്ളനോട്ട് നല്‍കിയ യുവാവ് പിടിയില്‍. പിലിക്കോട് ഏച്ചിക്കൊവ്വല്‍ സ്വദേശി ദിജില്‍ ലാലിനെ(23)യാണ് ചന്തേര പൊലീസ് പിടികൂടിയത്. പടന്ന തെക്കെപ്പുറത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ചുമയ്ക്കുള്ള മരുന്ന് വാങ്ങിയശേഷം ഇയാള്‍ 500 രൂപ നോട്ട് നല്‍കി. സംശയംതോന്നിയ കടയുടമ നോട്ട് പരിശോധിച്ചശേഷം രഹസ്യമായി ചന്തേര പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ദിജില്‍ ലാലിന്റെ പഴ്‌സില്‍നിന്ന് 500ന്റെ 27 കള്ളനോട്ടുകള്‍ കണ്ടെടുത്തു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →