പതിനഞ്ചുകാരിയായ സഹോദരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ കോടാലിക്ക് അടിച്ചുകൊന്നു

ജയ്പൂര്‍: പതിനഞ്ചുകാരിയായ സഹോദരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ ഭാര്യ കോടാലിക്ക് അടിച്ചുകൊന്നു. രാജസ്ഥാനിലെ സീകറില്‍ ഭേരൂപുര ജാഗിര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച വെളുപ്പിന് മൂന്നു മണിക്കാണ് സംഭവം നടന്നത്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ഇളയസഹോദരിയെ ഈയിടെയാണ് 28കാരിയായ യുവതി വീട്ടിലേക്കു കൊണ്ടുവന്നത്. വീട്ടില്‍ സഹായത്തിനായി വിളിച്ചു കൊണ്ടു വന്നയാണ് സഹോദരിയെ. ഭര്‍ത്താവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സഹോദരി രക്ഷക്കായി ഉറക്കെ കരഞ്ഞു. കരച്ചില്‍ കേട്ടുണര്‍ന്ന യുവതി കോടാലി കൊണ്ട് ഭര്‍ത്താവിനെ വെട്ടി കൊന്നു കുഴിച്ചു മൂടി. പിന്നീട് രാവിലെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയേയും കൂട്ടി വീട്ടിലെത്തി. ശരീരം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. യുവതിക്ക് അഞ്ചുവയസ്സുള്ള മറ്റൊരു കുട്ടികൂടിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →