ലോറിയുടെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരിക്ക്

മലപ്പുറം: ലോറിയുടെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് പരിക്ക്. പട്ടാമ്പി ഓങ്ങല്ലൂരിലെ ചൂരക്കോട് സ്വദേശി മുഹമ്മദ് ബഷീറാണ്(27) മരിച്ചത്. ടോറസ് ലോറിയില്‍ കൊണ്ടുവന്ന എംസാന്‍ഡ് ഇറക്കുന്നതിനിടെ ലോറിയുടെ ബോഡി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചത്. ലോറിക്കുള്ളിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ഷോക്കേറ്റില്ല. പരിക്കേറ്റ വളാഞ്ചേരി സ്വദേശി ഫൈസലിനെ (31) ഗുരുതരാവസ്ഥയില്‍ കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ ഒമ്പതര മണിയോടെ തിരുന്നാവായക്കടുത്ത കൊടക്കല്‍ ബീരാഞ്ചിറയിലാണ് അപകടം. എംസാന്‍ഡ് ഇറക്കാന്‍ ലോറിക്ക് സമീപംനിന്ന് ഇരുവരും സിഗ്‌നല്‍ കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ലോറിയുടെ ബോഡി എച്ച്ടി ലൈനില്‍ തട്ടുകയായിരുന്നു. ഈ സമയം ഇരുവരും വാഹനത്തില്‍ സ്പര്‍ശിച്ചുനിന്നതാണ് അപകടിനു കാരണമായത്. അപകടം നടന്നയുടന്‍ ഇരുവരേയും കൊടക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടപോയെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മഹമ്മദ് ബഷീര്‍ മരണപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →