കോട്ടയം: താഴത്തങ്ങാടിയില്‍ ഷാനി മന്‍സിലില്‍ ഷീബയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റിലായത്. വീടിനു സമീപം താമസിക്കുന്ന ഇയാള്‍ ദമ്പതികളുടെ ബന്ധുവാണ്.
ഇടപ്പള്ളിയില്‍ കുന്നുംപുറത്ത് ഹോട്ടൽ തൊഴിലാളികൾക്കായി വാടകയ്ക്കെടുത്ത, അതിഥി തൊഴിലാളികൾ പോയതോടെ അടച്ചിട്ടിരുന്ന വീട്ടിലാണ് മുഹമ്മദ് ബിലാൽ ഒളിവിൽ താമസിച്ചിരുന്നത്.
ഇന്ന് (04/06/2020) വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോലീസ് ഇടപ്പള്ളിയില്‍ അയാള്‍ താമസിച്ചിരുന്ന വീട്ടിലെത്തി സ്വര്‍ണം കണ്ടെടുക്കുകയും ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തി പരിശോധിക്കുയും ചെയ്തു.
കൊലപാതകം നടത്തിയതിനുശേഷം പ്രതി കാറോടിച്ച് ഇടപ്പള്ളിയിലെത്തി. വാടകയ്ക്ക് വീടെടുത്തു. ടാക്‌സി ഡ്രൈവറായി ജോലി ചെയ്യാന്‍ തുടങ്ങി. ആള്‍ താമസമില്ലാത്ത സ്ഥലമായതുകൊണ്ട് ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
കൃത്യത്തിനുശേഷം കാറുമായി കടന്നുകളഞ്ഞ ഇയാള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പിലെത്തി കാറില്‍ 500 രൂപയ്ക്ക് പെട്രോള്‍ നിറച്ചിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പില്‍നിന്നു ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. സിസിറ്റിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലില്‍ എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
Read More… താഴത്തങ്ങാടി കൊലപാതകം മോഷണലക്ഷ്യത്തോടെ, പ്രതി വീടുമായി അടുപ്പമുള്ളയാളെന്ന് സംശയം