റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുരീപുഴയിൽ മദ്യലഹരിയിൽ സുഹൃത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി.

June 4, 2020 - 1:17 pm

കൊല്ലം: മദ്യലഹരിയിൽ സുഹൃത്തിനെ അടിച്ചു കൊന്ന് പ്രതി പോലീസിന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുരീപ്പുഴ തണ്ടേക്കാട് കോളനി സ്വദേശി ജോസ് (34) ആണ് മരിച്ചത്. അതേ കോളനിയില്‍ തന്നെ താസിക്കുന്ന പ്രശാന്താണ് പ്രതി. പ്രതി അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

കൊല്ലം നഗരത്തിനു സമീപം കുരീപ്പുഴ ജോസിൻറെ വീടിന്റെ മുമ്പില്‍ റോഡരികില്‍ വച്ചാണ്‌ കൊലപാതകം നടന്നത്. ഇന്നലെ, ബുധനാഴ്ച (04/06/2020) രാത്രി പത്തരയ്ക്കാണ് സംഭവം നടക്കുന്നത്.

ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞ് ഏഴു മുതല്‍ ഏഴര മണി വരെ മദ്യപിച്ച് സംസാരിച്ചിരിക്കുയായിരുന്നു. മദ്യപിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടായി. ജോസ് അവിടെ നിന്നും തിരിച്ച് വീട്ടില്‍ ചെന്ന്‌ ഊണുകഴിച്ചുകൊണ്ടിരിക്കുയായിരുന്നു. അപ്പോള്‍ പ്രശാന്ത് ജോസിന്റെ വീട്ടിലേക്ക് വരുകയും പ്രശാന്തിനെ പുറത്തേക്ക് വിളിക്കുകയും ചെയ്തു. ഇടക്കിടെ വീട്ടില്‍ വരാറുള്ളതും ഒരുമിച്ച് ജോലി ചെയ്യുന്നവരും ആകയാല്‍ വീട്ടുകാര്‍ക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. രണ്ടുപേരും പുറത്തിറങ്ങി റോഡിനരുകില്‍ നിന്ന് സംസാരിക്കാന്‍ തുടങ്ങി. സംസാരത്തില്‍ പ്രകോപിതനായ ജോസ് പ്രശാന്തിനെ അടിച്ചു. പ്രശാന്ത് തിരിച്ച് അടിക്കുകയും തൊഴിക്കുകയും ചെയ്തു. അടിയില്‍ ബോധമില്ലാതായ ജോസിനെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മാതാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍ പരിശോധിച്ചു. മരണം സ്ഥിരീകരിച്ചു. ആശുപത്രിക്കാര്‍ പോലീസില്‍ വിവരമറിയിച്ചു.

ഇന്ന് രാവിലെ അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷനില്‍ പ്രതി കീഴടങ്ങി. ഇന്‍ക്വസ്റ്റ് കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *