മൗനംവെടിഞ്ഞ് വിഎസ് എത്തി; ആക്രമണം ഉമ്മന്‍ചാണ്ടിക്കെതിരേ

തിരുവനന്തപുരം: മൗനംവെടിഞ്ഞ് വി എസ് അച്യുതാനന്ദനെത്തി. ഇത്തവണ ആക്രമണം ഉമ്മന്‍ചാണ്ടിക്കെതിരേയാണ്. വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉയര്‍ത്തിവിട്ട വിവാദത്തിനുള്ള മറുപടിയിലാണ് വിഎസ് കത്തിക്കയറിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദേഹം ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കിയത്. അസുഖത്തെതുടര്‍ന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്നു വിഎസ്. ഇതിനിടെയാണ് തന്റെ ഭരണകാലത്ത് പൂര്‍ത്തീകരിച്ച വിക്ടേഴ്‌സ് ചാനലിനെപ്പറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനെത്തിയത്.

ഐടി അറ്റ് സ്‌കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു ആര്‍ റാവു അധ്യക്ഷനായ ഒരു കര്‍മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ആ സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐടിയുടെ സാന്നിധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്നും അദേഹം പറയുന്നു.

എല്‍ഡിഎഫ് സര്‍ക്കാരാണ് വിക്ടേഴ്‌സ് എന്ന സമ്പൂര്‍ണ വിദ്യാഭ്യാസ ചാനല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ പലവിധ സംരംഭങ്ങളില്‍ ഒന്നായിരുന്നു വിക്ടേഴ്‌സ് ചാനല്‍. ഇടതുപക്ഷം ആ ചാനലിനെ എതിര്‍ത്തിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് വിവരസാങ്കേതികവിദ്യയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുക മാത്രമേ എല്‍ഡിഎഫ് ചെയ്തിട്ടുള്ളുവെന്നും വിഎസ് പറയുന്നു. വികേ്ടഴ്സ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് 2006 ഓഗസ്റ്റില്‍ താനാണ്. ആ ശിലാഫലകം ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ കാലത്ത് നശിപ്പിച്ചിട്ടില്ലെങ്കില്‍ അതവിടെ കാണുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →