ദില്ലിയില്‍ കൊറോണബാധയെ തുടന്ന് ആത്മഹത്യക്കു ശ്രമിച്ച മലയാളി നഴ്‌സിന്റെ നില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: ദില്ലിയില്‍ കൊറോണബാധയെ തുടന്ന് ആത്മഹത്യക്കു ശ്രമിച്ച മലയാളി നഴ്‌സിന്റെ നില ഗുരുതരമായി തുടരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ മൂന്നുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച കൊല്ലം പുനലൂര്‍ സ്വദേശിയായ നഴ്‌സ് കഴിഞ്ഞദിവസമാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഒപ്പം താമസിച്ചിരുന്നവര്‍ കണ്ടതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, യുവതിയുടെ ആരോഗ്യനിലയെക്കുറിച്ച് വീട്ടുകാരെ അറിയിച്ചില്ല. ആരോഗ്യനില അറിയാന്‍ പലതവണ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ട സാഹചര്യം വന്നപ്പോഴും കുട്ടിയുടെ വിദേശത്തുള്ള പിതാവിനെയാണ് അറിയിച്ചത്. മേദാന്ത ആശുപത്രിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംപിമാര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം