കൊല്ലം: ഉത്തരയെ ഉറക്കികിടത്താന്‍ ഉപയോഗിച്ചതിന്റെ ബാക്കി ഉറക്കഗുളികകളും വേദനസംഹാരികളും സൂരജിന്റെ ബാഗില്‍നിന്നു കണ്ടെത്തി. അടൂരുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്നാണ് ഗുളികകള്‍ വാങ്ങിയതെന്ന് സൂരജ് അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെയാണ് സൂരജ് ഗുളികകള്‍ വാങ്ങിയത്. ഗുളികകള്‍ നല്‍കിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ അന്വേഷണ സംഘം ചോദ്യംചെയ്തു. പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെയാണ് ഗുളികകള്‍ നല്‍കിതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമ അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ട്.
ഉത്തരയെ ഉറക്കികിടത്താന്‍ ഉപയോഗിച്ചതിന്റെ ബാക്കി ഉറക്കഗുളികകളും വേദനസംഹാരികളും സൂരജിന്റെ ബാഗില്‍നിന്നു കണ്ടെത്തി.
