ഒല്ലൂര്‍: വല്ലൂരില്‍ ടെറസില്‍ പുലിയെ കണ്ടതായി വീട്ടുകാര്‍. വല്ലൂര്‍ ഇളനിക്കാട്ടില്‍ ജോസഫിന്റെ ടെറസിനു മുകളിലാണ് പുലിയെത്തിയത്. രാത്രി ടെറസില്‍ അസ്വാഭാവികമായ ശബ്ദംകേട്ടുണര്‍ന്ന ജോസഫ് ടെറസിലെ ലൈറ്റ് തെളിയിച്ച് നോക്കിയപ്പോള്‍ പുലി വീടിനു പിറകിലെ വനത്തിലേക്ക് ഓടിപ്പോകുന്നതു കണ്ടു. ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും ഉറപ്പിച്ചു പറയുന്നു. ഇതേത്തുടര്‍ന്ന് പുലിയെ നിരീക്ഷിക്കുന്നതിനായി രണ്ടു ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ വനംവകുപ്പ് ജീവനക്കാര്‍ പട്രോളിങ് നടത്തും. പുലി എത്തുന്നതായി ഉറപ്പുവരുത്തിയശേഷം കൂടുസ്ഥാപിച്ച് പിടികൂടി കാട്ടില്‍ കൊണ്ടുപോയി തുറന്നുവിടും.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

