കൊവിഡ് പോസിറ്റീവായെന്നറിഞ്ഞ് മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു

ഗുഡ്ഗാവ്: കൊവിഡ് പോസിറ്റീവായെന്നറിഞ്ഞ് മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്വകാര്യ ആശുപത്രിയിലാണ് മലയാളി നഴ്‌സ് ആത്മഹത്യക്കു ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ നഴ്‌സിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുഡ്ഗാവിലെ മേദാന്ത മെഡിസിറ്റിയില്‍ ജോലിചെയ്യുന്ന നഴ്‌സാണ് ആത്മഹത്യാശ്രമം നടത്തിയത്. കൊല്ലം സ്വദേശിനിയായ നഴ്‌സ് മൂന്നുമാസം മുമ്പാണ് ഇവിടെ ജോലിക്കു കയറിയത്. രണ്ടുദിവസംമുമ്പ് ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കൊവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലം ലഭിച്ചു. ഇതിനു പിന്നാലെയാണ് ഹോസ്റ്റല്‍മുറിയില്‍ കയറി ആത്മഹത്യക്കു ശ്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →